ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ; ഹാജരാകുന്നത് അഡ്വ.രാംകുമാര്‍ 

0
91

നടിയെ ആക്രമിച്ച കേസിൽ ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.രാവിലെ പത്തുമണിയോടെ അങ്കമാലി കോടതി കേസിൽ വാദം കേൾക്കും. ദിലീപിനായി പ്രമുഖ അഭിഭാഷകനായ അഡ്വ. രാംകുമാര്‍ ആണ് ഹജരാകുക. അതേസമയം ദിലീപിനെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘവും ഇന്ന് അപേക്ഷ സമർപ്പിക്കും.

തനിക്കറിവില്ലാത്ത കേസ് പൊലീസ് കെട്ടിച്ചമച്ചത് ആണെന്നും തെളിവുകൾ കൃത്രിമമാണെന്നുമായിരിക്കും ദിലീപിന്റെ അഭിഭാഷകൻ വാദിക്കുക. കേസ് പോലീസ് കെട്ടിച്ചമച്ചത് ആണെന്ന് അഡ്വ.രാംകുമാര്‍ ആരോപിച്ചിരുന്നു. പോലീസ് വിചാരിച്ചാല്‍ ഒന്നല്ല ഒരായിരം കള്ളാ തെളിവുകള്‍ ഉണ്ടാക്കാന്‍ ആകുമെന്നായിരുന്നു രാംകുമാറിന്റെ  പ്രതികരണം.

നടിയെ തട്ടിക്കൊണ്ടു പോയ കേസിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു ദിലീപിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇന്നലെ ഹാജരാക്കിയ താരത്തെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു. 20 വർഷം വരെ തടവ് ലഭിക്കാവുന്ന ബലാത്സംഗം ഉൾപ്പെടെ 19 കുറ്റങ്ങളാണ് ദിലീപിനെതിരേ ചുമത്തുക. കേസിൽ നിലവിൽ 11 ാം പ്രതിയായ ദിലീപ് അധിക കുറ്റപത്രം ചുമത്തുമ്‌ബോൾ കേസിലെ രണ്ടാം പ്രതിയായി മാറും.