ദിലീപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച തിയറ്റര്‍ ഉടമകളുടെ സംഘടന ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്ഗനൈസേഷന് ഓഫ് കേരളയുടെ പുതിയ പ്രസിഡന്റായി ആന്റണി പെരുമ്പാവൂരിനെ തിരഞ്ഞെടുത്തു. പ്രസിഡന്റായിരുന്ന ദിലീപിനെ പുറത്താക്കിയ സാഹചര്യത്തിലാണ് വൈസ് പ്രസിഡന്റ് ആന്റണി പെരുമ്പാവൂര്‍ പുതിയ സ്ഥാനത്തേക്ക് എത്തിയത്. വൈകിട്ട് മൂന്നിന് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
എ ക്ലാസ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനെ പിളര്‍ത്തി ദിലീപ് പ്രസിഡന്റായി രൂപീകരിച്ച ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്ഗനൈസേഷന് ഓഫ് കേരളയും ദീലിപിനെ പുറത്താക്കിയിരുന്നു. ദിലീപിന്റെ നേതൃത്വത്തിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് സിനിമാ വിതരണ രംഗത്ത് ഉണ്ടെങ്കിലും ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനില്‍ അംഗത്വം ഉണ്ടായിരുന്നില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു.
മലയാള സിനിമയിലെ സംഘടനാ കരുത്തിന്റെ പ്രതിരൂപമായിരുന്ന ദിലീപിനെ എല്ലാ സിനിമാ സംഘടനകളില്‍നിന്നും പുറത്താക്കിയിരുന്നു. നേരത്തേ ദിലീപിനെ പിന്തുണച്ച സംഘടനകളെല്ലാം അറസ്റ്റിനെ തുടര്‍ന്ന് അടിയന്തര യോഗംചേര്‍ന്നാണ് പുറത്താക്കല്‍ പ്രഖ്യാപിച്ചത്.