ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങള്‍ അന്വേഷിക്കുന്നു

0
100

എറണാകുളത്തും തൃശൂരുമായി പത്തു വര്‍ഷത്തിനുള്ളില്‍ 35 റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ 

നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള റിയൽ എസ്റ്റേറ്റ് ബന്ധങ്ങളെ കുറിച്ച് പോലീസ് അന്വേഷിക്കുന്നു. ദിലീപും മഞ്ജുവാര്യരും ആക്രമിക്കപ്പെട്ട നടിയും തമ്മിൽ റിയൽ എസ്റ്റേറ്റ് ബന്ധമുണ്ടോ എന്നാണ് പ്രധാനമായും അന്വേഷണ സംഘം പരിശോധിക്കുന്നത്.
റിയൽ എസ്റ്റേറ്റ് ഇടപാടുകളിലെ തർക്കങ്ങളും നടിയെ ആക്രമിക്കുന്നതിന് കാരണമായി എന്ന ആരോപണങ്ങളെ തുടർന്നാണ് ദിലീപിന്റെ ആസ്തി വിവരങ്ങൾ പരിശോധിക്കുന്നത് .
ഇതിന്റെ ഭാഗമായി ദിലീപിന്റെ ഭൂമിയിടപാടുകളുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചു തുടങ്ങി. വിവരങ്ങൾ നൽകാൻ ജില്ലാ രജിസ്ട്രാർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ടുകൾ കിട്ടിക്കൊണ്ടിരിക്കുകയാണ്. ദിലീപും ആക്രമിക്കപ്പെട്ട നടിയും സംയുക്ത ഇടപാടുകൾ നടത്തിയോ എന്നും പോലീസ് പരിശോധിക്കുന്നു.
എറണാകുളം ജില്ലയിൽ മാത്രം 2006 മുതൽ ഇതുവരെ 35 റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് ദിലീപ് നടത്തിയത്. എറണാകുളത്തും തൃശൂരിലുമാണ് ഏറ്റവും കൂടുതൽ ഇടപാടുകൾ നടന്നത്.കൂടാതെ വിവിധ ട്രസ്റ്റുകൾ, ഹോട്ടലുകൾ എന്നിവടങ്ങളിലും ദിലീപിന് വൻ നിക്ഷേപമുള്ളതായും കണ്ടെത്തിയിട്ടുണ്ട്.