സ്പോണ്സര് ഇല്ലാതെ തന്നെ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ ദുബായില്‍ മുതല്‍മുടക്കാം. ഇതിനായുള്ള അംഗീകൃത ഏജന്റായി ഗ്ലോബ് ടെക് ഇന്‍ഡസ്ട്രിയല്‍ കണ്‍സള്‍ട്ടന്‍സിയെ (ജി ഐ സി ദുബായി) ദുബായ് സര്‍ക്കാര്‍ നിയമിച്ചു. നിലവില്‍ അറബി സ്പോസര്ക്ക് 51 ശതമാനം പങ്കാളിത്തം ഉള്ള കമ്പനിയില്‍ മാത്രമേ പ്രവാസികള്‍ക്ക് നിക്ഷേപം നടത്താനോ മുതല്‍മുടക്കാനോ കഴിയൂ. പല പ്രവാസി മലയാളികളും ഇത്തരത്തില്‍ ബിസിനസ് നടത്തി വഞ്ചിക്കപ്പെട്ട പശ്ചാത്തലത്തില്‍ നിരന്തര സമ്മര്‍ദ്ദങ്ങളുടെ ഫലമായി ദുബായില്‍ മാത്രം ഇളവ് നല്കാന് ദുബായ് ഭരണാധികാരി തയാറായത്. പുതിയ നിയമമനുസരിച്ച് ദുബായിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് സ്പോണ്സര് ഇല്ലാതെ തന്നെ ബിസിനസ് ആരംഭിക്കുകയോ നൂറു ശതമാനം ഉടമസ്ഥാവകാശത്തോടെ 90 വര്‍ഷത്തെ പാട്ടത്തിന് ഭൂമി വാങ്ങുകയോ ചെയ്യാമെന്ന് ജി ഐ സി ദുബായ് സി.ഇ.ഒ. സി പി രാമചന്ദ്രന് അറിയിച്ചു. ഇതോടെ പ്രവാസികള്‍ക്ക് ഇനി സ്വാതന്ത്ര്യത്തോടെയും ദുബായില്‍ ബിസിനസ് പറഞ്ഞു. ഒരു രൂപ പോലും നിക്ഷേപിക്കാതെ 51 ശതമാനം ലാഭം സ്പോണ്സര്ക്ക് ലഭിക്കുന്ന അനീതി കൂടിയാണ് ഇല്ലാതായതെന്ന് രാമചന്ദ്രന് ചൂണ്ടിക്കാട്ടി.
വ്യവസായം, വെയര്‍ഹൌസ്, കെട്ടിടം പണിത് വാടകയ്ക്ക് കൊടുക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി പ്രവാസികള്‍ക്കു ഭൂമി വാങ്ങാം. ഇന്ത്യ, റഷ്യ, ഉക്രെയിന്, യൂറോപ്പ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് നിക്ഷേപകര്‍ ദുബായിലേക്ക് കൂടുതലായി എത്തുന്നത്. 2020 ജൂണ്‍ മുതല്‍ 2021 മാര്‍ച്ച് വരെ നടക്കുന്ന എക്സ്പോ 20 :20 ല്‍ മുപ്പത്തഞ്ച് ദശലക്ഷം ജനങ്ങളെയാണ് പ്രതീക്ഷിക്കുന്നതെന്ന് ജി ഐ സി ദുബായ് രാജ്യാന്തര പ്രോജക്ട് കണ്‍സല്‍ട്ടന്റ് എസ്. പ്രദീപ്കുമാര്‍ പറഞ്ഞു. ആഗോള മാര്‍ക്കറ്റിലേക്ക് കടക്കാന്‍ പ്രവാസി മലയാളികള്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് ഇക്കണോമിക് സോണ്‍സ് വേള്‍ഡ് ദുബായ് അംഗീകൃത ഏജന്റ് കൂടിയായ ജി ഐ സി ദുബായ് സി ഇ ഒ സി.പി രാമചന്ദ്രന് പറഞ്ഞു.