നടി സുരഭി ലക്ഷ്മി വിവാഹ മോചിതയായി

0
288

മികച്ച ചലച്ചിത്ര നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ സുരഭി ലക്ഷ്മി ഇന്ന് വിവാഹ മോചിതയായി. സുരഭിയുടെ ഭർത്താവ് വിപിൻ ‘ഇത് ഞങ്ങളുടെ ലാസ്റ്റ് സെൽഫി, ഇനി നല്ല സുഹൃത്തുക്കളായിരിക്കും’ എന്ന് വിവാഹമോചനത്തിന് ശേഷം ചിത്രസഹിതം ഫേസ്ബുക്കിൽ കുറിച്ചു.
2004ലാണ് സുരഭിയും ഗുരുവായൂരിലെ ബിസിനസുകാരനുമായ വിപിനുമായുള്ള വിവാഹം നടന്നത്. എം80 മൂസ എന്ന സീരിയലിലൂടെ സുപരിചിതയായ സുരഭിക്ക് കഴിഞ്ഞ വർഷമാണ് ഏറ്റവും മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്.