നെഞ്ച് വേദന; പ്രതാപ് പോത്തന്‍ ആസ്പത്രിയില്‍

0
120

നെഞ്ച് വേദനയെ തുടര്‍ന്ന് നടനും സംവിധായകനുമായ പ്രതാപ് പോത്തനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ വടപളനിയിലെ എസ്.ആര്‍.എം. ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹമിപ്പോള്‍.

ഗോവയില്‍ ശ്യാമപ്രസാദിന്റെ നിവിന്‍ പോളി ചിത്രം ഏയ് ജൂഡിന്റെ ചിത്രീകരണത്തിനിടെയാണ് നെഞ്ച് വേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ശനിയാഴ്ചയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.