ഭര്‍ത്താവ് വഞ്ചിച്ച സ്ത്രീയെ വീട്ടുകാര്‍ 20 വര്‍ഷം ഇരുട്ടുമുറിയില്‍ തള്ളി

0
80

ഇരുട്ടുമുറിയില്‍ 20 വര്‍ഷത്തോളം നരകയാതന അനുഭവിച്ച സ്ത്രീയെ ഒടുവില്‍ പൊലീസ് ഇടപ്പെട്ട് പുറത്തെത്തിച്ചു. ഗോവയിലെ കാന്‍ഡോളി ഗ്രാമത്തിലാണ് സംഭവം. മാനസിക രോഗമുണ്ടെന്ന് സംശയിച്ച് വീട്ടുകാര്‍ വീടിനുള്ളിലെ മുറിയില്‍ കഴിഞ്ഞ 20 വര്‍ഷമായി ഇവടെ പൂട്ടിയിട്ടിരിക്കയായിരുന്നു. പൊലീസെത്തുമ്പോള്‍ വൃത്തിഹീനമായ മുറിയില്‍ നഗ്‌നയായാണ് ഇവര്‍ കിടന്നിരുന്നത്.അവശനിലയിലായിരുന്ന ഇവര്‍ പുറത്തിറങ്ങാനും വെളിച്ചത്തിലേക്ക് നോക്കാനും ഭയപ്പെട്ടു.

മുംബൈയിലുള്ള ഭര്‍ത്താവിന് മറ്റൊരു ഭാര്യകൂടെയുണ്ടെന്ന് മനസിലാക്കിയതോടെ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയതായിരുന്നു അവര്‍. മാനസീക വിഷമത്തില്‍ എര്‍െ അസ്വസ്ഥരായിരുന്ന അവരെ ഇതോടെ വീട്ടുകാര്‍ ഇരുട്ടുമുറിക്കുള്ളില്‍ അടയ്ക്കുയായിരുന്നു. ജനല്‍ വഴിയാണ് ഭക്ഷണം നല്‍കിയിരുന്നത്.

ഭര്‍ത്താവിനാല്‍ ചതിക്കപ്പെട്ട് തിരിച്ചെത്തിയ യുവതിയോട് മാതാപിതാക്കളും സഹോദരങ്ങളുമാണ് ഈ ക്രൂരത കാണിച്ചത്. ഒരു വനിതാ എന്‍ജിഒക്ക് ലഭിച്ച കത്തിലാണ് ഇവരെ പൂട്ടിയിട്ട വിവിരം ഇണ്ടായിരുന്നത്. തുടര്‍ന്നാണ് പൊലീസെത്തി രക്ഷിച്ചത്.