ഭീകരരെ ആക്രമിക്കാന്‍ ഗോ രക്ഷക് പ്രവര്‍ത്തകരെ അയയ്ക്കണം: ഉദ്ധവ് താക്കറെ

0
69

കാശ്മീര്‍ താഴ്‌വരയിലെ ഭീകരരെ നേരിടാന്‍ ഗോ രക്ഷക് പ്രവര്‍ത്തകരെ അയക്കണമെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. കഴിഞ്ഞ ദിവസം അമര്‍നാഥ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് ഭീകരര്‍ ആക്രമിക്കുകയും ഇതില്‍ ആറ് സ്ത്രീകളടക്കം ഏഴ് പേര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് താക്കറെ ഈ പരാമര്‍ശം.

ആയുധങ്ങള്‍ക്ക് പകരം പശുമാംസം കൈയ്യിലുണ്ടായിരുന്നെങ്കില്‍ ഈ ഭീകരരിലാരും ജീവനോടെ ഉണ്ടാവില്ലായിരുന്നുവെന്ന് താക്കറെ പറഞ്ഞു. ‘കായിക മേഖലയേയും സാംസ്‌കാരിക മേഖലയേയും വളര്‍ത്തുകയാണെന്ന് ബിജെപി പറയുന്നു. എന്നാല്‍ രാഷ്ട്രീയവും മതവും ചേര്‍ന്ന് ഭീകരാക്രമണത്തിന്റെ രൂപത്തില്‍ എത്തിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗണേഷ് മണ്ഡല്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്ന താക്കറെ ഭീകരരെ നേരിടാന്‍ എന്തുകൊണ്ട് ഗോ രക്ഷക് പ്രവര്‍ത്തകരെ അയച്ചുകൂടായെന്നും ചോദിച്ചു. ബിജെപി സര്‍ക്കാര്‍ കശ്മീരിലെ വിഘടന വാദികളുമായി സംസാരിച്ച് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.