മണിയുടെ മരണത്തിന് പിന്നില്‍ സിനിമാ ഭൂമാഫിയ

0
9148

by സി. ഗൗതം നായർ

സിനിമാ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഭൂമി ഇടപാടുകളും വ്യക്തി വിരോധവും കാരണമായതോടെ കലാഭവൻ മണിയുടെ മരണത്തിന്റെ പിന്നിലുള്ള യഥാർത്ഥ കാരണം എന്ത് എന്ന തിരച്ചിൽ വീണ്ടും തുടങ്ങുകയാണ്. മണി ഒരു വർഷം മുൻപേ അപ്രതീക്ഷിതമായി മരണപ്പെട്ടതിനു പിന്നിൽ സിനിമാ മേഖലയിലെ ഭൂമാഫിയ ആണെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത സിനിമാ താരത്തിന്റെ ഉറ്റ ബന്ധു രംഗത്ത് വരികയാണ്. മൂന്നാറിലെ രാജക്കാടും മറ്റുമുള്ള റിസോർട്ടുകളുടെ വാങ്ങലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് മണിയുടെ മരണത്തിലേക്ക് നയിച്ചത് എന്ന് സംവിധായകൻ ബൈജു കൊട്ടാരക്കരയോട് ഇന്നലെയാണ് ടെലഫോണിൽ വീട്ടമ്മ വെളിപ്പെടുത്തിയത്. തെളിവുകൾ പോലീസിന് കൈമാറാൻ തയ്യാറാണെന്നും ഏതറ്റം വരെ പോകാനും തയ്യാർ ആണെന്നും വീട്ടമ്മ പറയുന്ന ഫോൺ സംഭാഷണം സംവിധായകൻ ബൈജു കൊട്ടാരക്കരയുടെ കൈയ്യിൽ ഭദ്രം. നിലവില്‍ കേസന്വേഷിക്കുന്ന സി.ബി.ഐയോ കേരളാ പോലീസോ ആവശ്യപെട്ടാല്‍ തെളിവുകൾ നൽകാൻ തയ്യാർ ആണെന്ന ഉറച്ച നിലപാട് 24 കേരളയ്ക്ക് അനുവദിച്ച വിസ്‌ഫോടനാത്മകമായ പ്രത്യേക അഭിമുഖത്തിലൂടെ ബൈജു കൊട്ടാരക്കര വെളിപ്പെടുത്തുന്നു…

ടെലഫോൺ സംഭാഷണം കേൾക്കാം…