മദ്യശാലാ ദൂരപരിധി: കേരളത്തിന് ഇളവില്ല

0
96

ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ മദ്യവിൽപനശാലകൾക്കു ദൂരപരിധി നിർദേശിച്ച ഉത്തരവിൽ കേരളത്തിന് ഇളവില്ല. മദ്യശാലകൾ മാറ്റിസ്ഥാപിക്കാൻ കൂടുതൽ സമയം അനുവദിക്കാനാവില്ലെന്നു വ്യക്തമാക്കിയ കോടതി ഹർജി കാലഹരണപ്പെട്ടതാണെന്നും നിരീക്ഷിച്ചു. അതേസമയം, ദൂരപരിധിയിൽ അരുണാചൽ പ്രദേശിനും ആൻഡമാനും കോടതി ഇളവുനൽകി.

ഉത്തരവുകൾ നടപ്പാക്കാൻ മൂന്നു മാസംകൂടി സമയം വേണമെന്നായിരുന്നു കഴിഞ്ഞ ഏപ്രിൽ ആദ്യവാരം കേരളം നൽകിയ അപേക്ഷയിലെ പ്രധാന ആവശ്യം.ഉത്തരവ് മറികടക്കാൻ സംസ്ഥാനപാതകളെ പ്രധാന ജില്ലാ പാതകളെന്നു പുനർനാമകരണം ചെയ്ത ചണ്ഡിഗഡ് ഭരണകൂടത്തിന്റെ നടപടിയിൽ ഇടപെടില്ലെന്നു സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ദൂരപരിധി ഉത്തരവു പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടുള്ള സ്വകാര്യ അപേക്ഷകളും കോടതി തള്ളി. കേരളത്തിലെ സ്വകാര്യ വൈൻ – ബീയർ പാർലറുകളുടെയും ചില ഫോർ സ്റ്റാർ ഹോട്ടലുകളുടെയും എഐടിയുസി തുടങ്ങിയവയുടെയും അപേക്ഷകളും ഇതിലുൾപ്പെടും.