ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് വൈകിയാല്‍ 10,000 രൂപവരെ പിഴ. എന്നാല്‍ ഇത് അടുത്ത വര്‍ഷംമാത്രമാണ് ബാധകമാകുക. കഴിഞ്ഞ ഫെബ്രുവരിയില്‍ അവതരിപ്പിച്ച ബജറ്റിലാണ് ഈ പ്രഖ്യാപനം വന്നത്.
എന്നാല്‍ 2016-17 സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് പിഴ ഈടാക്കില്ല. 2018 ഏപ്രില്‍ ഒന്നു മുതലാകും പിഴ ഈടാക്കുക. റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയതി ജൂലൈ 31 ആണ്.
ആദായ നികുതി നിയമത്തില്‍ സെക്ഷന്‍ 234എഫ് എന്ന പുതിയ വകുപ്പുകൂടി ചേര്‍ക്കുകയായിരുന്നു. ഇത് പ്രകാരം നിശ്ചിത സമയത്തിനുള്ളില്‍ റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ 10,000 രൂപവരെയാണ് പിഴ ഈടാക്കുന്നത്.
ഡിസംബര്‍ 31നകം ഫയല്‍ ചെയ്താല്‍ 5000 രൂപയാണ് പിഴ. എന്നാല്‍ അതിനുശേഷം റിട്ടേണ്‍ നല്കുന്നെങ്കില് 10,000 രൂപയുമായിരിക്കും പിഴ നല്‍കേണ്ടത്. മൊത്തംവരുമാനം അഞ്ച് ലക്ഷത്തില്‍ താഴെയാണെങ്കില്‍ പരമാവധി 1000 രൂപയാണ് പിഴ ഈടാക്കുക.