സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പനി മരണം

0
107

പകര്‍ച്ചപ്പനി ബാധിച്ച് സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേർ മരിച്ചു. മലപ്പുറം സ്വദേശികളായ ധന്യ, സുബ്രഹ്മണ്യന്‍, പാലക്കാട് അഗളിയിലുള്ള അറുപതുകാരൻ ജോസ്, കോഴിക്കോട് കൊടുവള്ളി സ്വദേശി വാസു, ഉള്ളേരി സ്വദേശി ചീരു, തിരുവനന്തപുരം ചെട്ടിവിളാകം സ്വദേശി രാജു, ആലപ്പുഴ കൃഷ്ണപുരം സ്വദേശി ലതികല, തണ്ണീര്‍മുക്കം സ്വദേശി ഉദയന്‍ എന്നിവരാണ് മരിച്ചത്.

ഇതില്‍ ഏഴുപേര്‍ ഡെങ്കിപ്പനി ബാധിച്ചും ഒരാള്‍ എലിപ്പനി ബാധിച്ചും മറ്റൊരാള്‍ പകര്‍ച്ചപ്പനി ബാധിച്ചുമാണ് മരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ മാത്രം ആറ് പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 31000 പേരാണ് ഇന്ന് മാത്രം പനിക്ക് ചികില്‍സ തേടിയത്. ഇതില്‍ 192 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.