സ്വതന്ത്ര അന്വേഷണം നടന്നതിനാല്‍ വേട്ടക്കാരന്‍ വാരികുഴിയില്‍ വീണു : സാറാജോസഫ്

0
458

നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ സ്വതന്ത്രമായി അന്വേഷിക്കാന്‍ പോലീസിന് അനുവദിച്ചതുകൊണ്ടാണ് വേട്ടക്കാരന്‍ വാരികുഴിയില്‍ വീണതെന്ന് പ്രൊ. സാറാജോസഫ് പറഞ്ഞു. ഇര, വേട്ടക്കാരന്‍ എന്നുള്ള ക്‌ളീഷെ പ്രയോഗങ്ങള്‍ക്കപ്പുറം ഇത്തരം കേസുകളില്‍ സാധാരണ ഒന്നും സംഭവിക്കാറില്ല. വേട്ടക്കാരനെ പിടിക്കുക എന്നത് സംഭവിക്കാത്തതാണ്. ഇരയെ കുത്തുവാക്കുകള്‍ കൊണ്ടും മറ്റും ജീവിതകാലംമുഴുവന്‍ വേട്ടയാടുകയാണ് സാധാരണ സംഭവിക്കാറ്. അതില്‍ നിന്നും വ്യത്യസ്ഥമായി ഇവിടെ വേട്ടക്കാരന്‍ പിടിയിലായത് ശക്തമായ അന്വേഷണം നടന്നതുകൊണ്ടാണ് സാറാ ജോസഫ്  പറഞ്ഞു.

കേസിന്റെ തുടക്കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗൂഡാലോചന ഇല്ലെന്ന് പറഞ്ഞതില്‍ ആശങ്കയുണ്ടായിരുന്നെങ്കിലും പീന്നീട് സ്വതന്ത്രമായ അന്വേഷണത്തിന് പോലീസിന് അവസരം നല്‍കി.ഒരു സ്വാധീനത്തിനും വഴങ്ങാതെ പോലീസ് അന്വേഷണം നടത്തി, ഈ കേസിന്റെ തുടക്കത്തില്‍ ഗൂഡാലോചനയില്ല എന്ന പറഞ്ഞതിനെ കുറിച്ച ഞാന്‍ പറഞ്ഞ അഭിപ്രായം ഇപ്പോള്‍ തിരുത്തേണ്ടിവന്നു. എന്തിനാണ് പിണറായി അങ്ങിനെ പറഞ്ഞതെന്ന ചോദ്യം ഇപ്പോഴും ഉള്ളിലുണ്ട്.എന്നാല്‍ കേസ് അന്വേഷിക്കാന്‍ പോലീസിന് നല്‍കിയ സ്വാതന്ത്യ്രം നല്ല നേട്ടമുണ്ടാക്കി. ഇതില്‍ സര്‍ക്കാരിന് ലഭിച്ച അഭിനന്ദനം ഈ നിലപാടുകൊണ്ടാണ്. ജനപ്രീതി സര്‍ക്കാരിനുണ്ടാക്കി.

ഒരു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു എന്നതിലുപരി ബല്‍ാല്‍സംഗം ചെയ്ത് ഫോട്ടോയെടുക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്.ഈ കേസ് തെളിഞ്ഞില്ലായിരുന്നുവെങ്കില്‍ കുട്ടിയുടെ അന്ത്യശ്വാസം വരെയും ഇതുപയോഗിച്ച് വേട്ടയാടുമായിരുന്നു. സിനിമയില്‍ വനിത പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്‌ള്യൂസിസിയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദാര്‍ഹമാണ്.’അമ്മ’ എന്ന സംഘടന ഇപ്പോള്‍ എടുത്ത നിലപാട് തുടക്കത്തില്‍ എടുക്കണമായിരുന്നു.

സിനിമ താരങ്ങളുടെ ലോകം നമ്മുടെയെല്ലാം മുകളിലാണ്. ഈ പാതാളത്തില്‍ അധോലോകം ഉണ്ടെന്ന്‌തെളിയുകയാണ്. ഇതിലുള്ളത് ആകാശപറവകള്‍ ഒന്നുമല്ലെന്നും പാതാളത്തിലെ ജന്തുക്കളാണ്. ആരേയും വെട്ടിനുറുക്കി കയറിപ്പോവുകയാണ്. കലാലോകത്ത് ഒരു പാട് മനുഷ്യരുടെ സേവനമുണ്ട്. പാവപ്പെട്ട കൂലി തൊളിലാളികളുടെ വരെ സംഭാവനയുണ്ടെന്ന് മറക്കരുതെന്നും സാറാജോസഫ് പറഞ്ഞു.