ആദായ നികുതി ഉദ്യോഗസ്ഥന്റെ വീട്ടിൽ റെയ്ഡ്; കോടികൾ പിടിച്ചെടുത്തു

0
82

ആദായ നികുതി ഉദ്യോഗസ്ഥന്റെ വീട്ടിൽ സിബിഐ റെയ്ഡ്. മൂന്നരക്കോടി രൂപയും അഞ്ചു കിലോ സ്വർണവും പിടിച്ചെടുത്തു. ഝാർഖണ്ഡ് ആദായ നികുതി പ്രിൻസിപ്പൽ കമ്മീഷണർ തപസ് കുമാർ ദത്തയുടെ കൊൽക്കത്തയിലെ വീട്ടിലാണ് സിബിഐ റെയ്ഡ് നടത്തിയത്.

തപസ് കുമാറിനെതിരെ നേരത്തെ സിബിഐ അഴിമതി കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. ഇദ്ദേഹവുമായി ബന്ധപ്പെട്ട 23 ഇടങ്ങളിലാണ് സിബിഐ സംഘം റെയ്ഡ് നടത്തിയത്. കൊൽക്കത്ത സിവിൽ സർവീസിലിരിക്കെ വൻ തുക കൈക്കൂലി വാങ്ങി വ്യാപാരികൾക്കും വ്യവസായ പ്രമുഖർക്കുമെല്ലാം ഉപകാരങ്ങൾ ചെയ്തു നൽകിയെന്ന കേസും തപസ് കുമാറിനെതിരെ നിലവിലുണ്ട്. ഒന്നര കോടിയോളം രൂപ വിലമതിക്കുന്ന സ്വർണമാണ് റെയ്ഡി സിബിഐ സംഘം പിരിച്ചെടുത്തിട്ടുള്ളത്.