ഓൺലൈൻ പണമിടപാടിനുള്ള സേവന നിരക്കുകൾ എസ്ബിഐ കുറച്ചു

0
106

ന്യൂഡൽഹി: എൻഇഎഫ്ടി, ആർടിജിഎസ് എന്നിവ വഴിയുള്ള പണമിടപാടുകൾക്കുള്ള സേവന നിരക്കുകൾ എസ്ബിഐ കുറച്ചു. 75 ശതമാനം വരെയാണ് കുറവ്. നെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് എന്നിവ വഴി പണംകൈമാറുമ്പോഴുള്ള സേവന നിരക്കുകൾക്കാണ് കുറവ് വരുത്തിയിട്ടുള്ളത്. ജൂലായ് 15 മുതൽ ഇത് പ്രാബല്യത്തിൽവരും. ഐഎംപിഎസ് വഴി ആയിരം രൂപവരെ കൈമാറുന്നതിനുള്ള നിരക്കുകൾ ഈയിടെ എസ്ബിഐ ഒഴിവാക്കിയിരുന്നു.