കമൽ ഹാസനെതിരെ ഹിന്ദു സംഘടന

0
115

നടൻ കമൽ ഹാസനെതിരെ തീവ്ര ഹിന്ദു സംഘടനയായ ഹിന്ദുമക്കൾ കഴ്ച്ചി രംഗത്ത. ബിഗ് ബോസ് തമിഴ് പതിപ്പ് അവതരണത്തിനെതിരെയാണ് ഹിന്ദു സംഘടന പ്രവർത്തകർ പോലീസ് പരാതി നൽകിയിരിക്കുന്നത്. റിയാലിറ്റി ഷോയായ ബിഗ് ബോസ് ഭാരത സംസ്‌കാരത്തെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നൈ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി കൊടുത്തിരിക്കുന്നത്. ഹിന്ദു മക്കൾ കഴ്ച്ചി സംഘടന നേരത്തെയും കമലിനെതിരെ രംഗത്തു വന്നിട്ടുണ്ട്.

ജൂൺ 25ന് വിജയ് ടിവിയിൽ ആരംഭിച്ച ബിഗ് ബോസിന്റെ തമിഴ് പതിപ്പിൽ കമൽഹാസനാണ് അവതാരകൻ. ഹിന്ദിയിൽ സൽമാൻ ഖാനും. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ സംപ്രേഷണം ചെയ്യുന്നത് റദ്ദാക്കണമെന്നും അവതാരകൻ കമൽഹാസനെയും മത്സരാർത്ഥികളെയും അറസ്റ്റ് ചെയ്യണമെന്നും ഹിന്ദു മക്കൾ കഴ്ച്ചി പരാതിയിൽ പറയുന്നു.