കുല്ഭൂഷന് ജാദവിന്റെ അമ്മയ്ക്ക് വിസ അനുവദിക്കുന്നത് പാകിസ്താന് പരിഗണിക്കുമെന്ന് റിപ്പോര്‍ട്ട്. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ അപേക്ഷ പരിഗണിച്ചാണ് വിസ അനുവദിക്കുന്നതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യം പാകിസ്താന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
തിങ്കളാഴ്ചയാണ് ജാദവിന്റെ അമ്മയ്ക്ക് വിസ അനുവദിക്കണണെന്നാവശ്യപ്പെട്ട് സുഷമാ സ്വരാജ് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിന് നേരിട്ട് കത്തെഴുതിയത്. എന്നാല്‍ സര്‍താജ് അസീസ് ഇതിന് പരിഗണന നല്‍കിയില്ലെന്ന് സുഷമ സ്വരാജ് പറഞ്ഞിരുന്നു.
നേരത്തെ ഇന്ത്യയുടെ അപേക്ഷ പാകിസ്താന് നിരസിച്ചിരുന്നു. ഇപ്പോള്‍ പാകിസ്താന്റെ നിലപാടില്‍ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വാക്താവ് ഗോപാല്‍ ബാഗ്ലെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അതേ സമയം അവരുടെ നിലപാടില്‍ പുരോഗതിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ചാരവ്യത്തി ആരോപിച്ച് ജാദവിന് പാക് പട്ടാള കോടതി വധശിക്ഷയ്ക്കു വിധിച്ചിരുന്നു. എന്നാല്‍ വിധി ഇന്ത്യയുടെ അപ്പീലിനെ തുടര്‍ന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.