സ്വത്ത് സമ്പാദനകേസില്‍ ജയിലില്‍ അടയ്ക്കപ്പെട്ട വികെ ശശികലയ്ക്ക് ജയിലില്‍ സുഖവാസം. പരപ്പന അഗ്രഹാര ജയിലിലാണ് ശശികലയ്ക്ക് പ്രത്യേക പരിചരണം.
ഭക്ഷണം പാകം ചെയ്യാനായി സ്വന്തമായി അടുക്കളയും ഇഷ്ട ഭക്ഷണം തയ്യാറാക്കികൊടുക്കാന്‍ രണ്ടു തടവുപുള്ളികളേയും ജയിലില്‍ സൗകര്യം ചെയ്തു കൊടുത്തിട്ടുണ്ട്. ഇതിനായി രണ്ടു കോടി രൂപ കോഴയായി ശശികല ജയിലധികൃതര്‍ക്ക് നല്കി എന്നാണ് റിപ്പോര്‍ട്ട്.
കര്‍ണാടകയിലെ മുതിര്‍ന്ന ഐപിഎസ് ഓഫീസറാണ് ആരോപണവുമായി രംഗത്തു വന്നത്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ഇതുവരെ തന്റെ ശ്രദ്ധയില്പെട്ടിട്ടില്ലായെന്ന് ജയില്‍ ഡിജിപി പറയുന്നു. എന്നാല്‍ ഈ ആരോപണത്തെ ജയില്‍ അധികൃതര്‍ സ്ഥിരീകരിച്ചു.