കൂവിയാർത്താണോ നാം നീതി നടപ്പാക്കേണ്ടത് ?

0
5476

ആക്രമിക്കപ്പെട്ട നടിയോട് ഒരാഭിമുഖ്യവും ഇന്നാട്ടുകാർക്കില്ല എന്നതു പകൽ പോലെ വ്യക്തമാണ്.
ദിലീപിനെ തെറിവിളിക്കുന്നതും അഡ്വ. രാംകുമാറിനെ കൂവുന്നതും ആ നടിയോടുള്ള സ്‌നേഹവും കരുതലും സഹതാപവും വഴിഞ്ഞൊഴുകുന്നതു കൊണ്ടുമല്ല.
മലയാളി അങ്ങനെയാണ്. വീഴുന്നവനെ ചവിട്ടും. കൂവും. ‘അവനെയിങ്ങു വിട്ടുതാ’ എന്ന് ആക്രോശിക്കും. എല്ലാം ഒരോളമാണ്. അതിപ്പോൾ പിണറായി വീണാലും ഉമ്മൻചാണ്ടി വീണാലും ചവിട്ടും. മമ്മൂട്ടിയോ മോഹൻലാലോ ആയാലും ഗതി അതുതന്നെ.
ഇനി ദിലീപ് കുറ്റവിമുക്തനായി വന്നുവെന്നു കരുതുക. അപ്പോൾ ഈ കൂവിയവരൊക്കെ പറയും, ‘കണ്ടോ ഞാനന്നേ പറഞ്ഞതാ അയാൾ പാവമാണെന്ന്, പുഷ്പം പോലെ ഊരിപ്പോരുമെന്ന്’ എന്ന്..!
കാവ്യയ്ക്ക് പുതിയ ഭർത്താവിനെ അന്വേഷിക്കാൻ വാട്‌സ്ആപ്പിൽ പോസ്റ്റർ ഷെയർ ചെയ്യുന്ന തിരക്കിലാണ് ‘ഇരയ്ക്കുവേണ്ടി പോരാടിയ’ സദാചാര മലയാളിയിപ്പോൾ. പെണ്ണുങ്ങളുടെ കാര്യത്തിൽ അത്രയ്ക്ക് സങ്കടമാണ്, അത്രയ്ക്ക് കരുതലാണ് മലയാളിക്ക്.

അതിനിടെ ദിലീപിനെ പിന്തുണച്ച് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയും രംഗത്തെത്തി. കുറ്റം ചെയ്തു എന്ന് തെളിയിക്കപ്പെടുന്നത് വരെ ഒരാളും കുറ്റവാളി അല്ല. കയ്യടിയുടെയും കൂക്കുവിളിയുടെയും ഇടയിൽ, കരുണയുടെയും ക്രൂരതയുടെയും ഇടയിൽ ഒരു ഇടമുണ്ട്. പരിഷ്‌കൃതമായ ലോകം ഈ ഇടങ്ങളിൽ ആണ് നിലയുറപ്പിക്കുന്നത്. നിയമം നടക്കട്ടെ. നീതി പുലരട്ടെ. കോലാഹലം അല്ല ഉത്തരം. മുരളി ഗോപി പറഞ്ഞു.

എന്നാൽ ദിലീപിനെ പൊതുജനങ്ങളും മാധ്യമങ്ങളും വേട്ടയാടുന്നതിപ്പറ്റിയും ഫേസ്ബുക്കിൽ കുറിപ്പികൾ ഇറങ്ങുന്നുണ്ട്. ചിലത് വായിക്കാം.

ദിലീപ് ഒതുക്കി കരിയർ നശിപ്പിച്ചു എന്നൊക്കെപ്പറഞ്ഞ് ചാനലുകളിൽ വന്നിരിന്ന് സംസാരിക്കുന്നവർ ഒക്കെ കുറച്ച് നാളുകളായി ഇറക്കിയ സിനിമകളുടെ ക്വാളിറ്റി ഒക്കെ ഒന്ന് പരിശോധിക്കുന്നതും നല്ലതായിരിക്കും ഉദാഹരണമായി നമുക്ക് രാജസേനനേ എടുക്കാം

മധു ചന്ദ്രലേഖ (2006),കനക സിംഹാസനം (2006),റോമിയോ (2007),ഭാര്യ ഒന്ന് മക്കൾ മൂന്ന് (2009),ഒരു സ്‌മോൾ ഫാമിലി (2010),ഇന്നാണ് ആ കല്യാണം (2011),72 മോഡൽ (2013),റേഡിയോ ജോക്കി (2013),വൂണ്ട് (2014)

ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ് ഫേയിഡ് ഔട്ട് ആകാൻ തുടങ്ങിയാല്പ്പിന്നെ തിരിച്ചുവരവ് അസാധ്യമാകുന്ന ഒരു മേഖലയാണ് സിനിമ. അപ്പോൾ അങ്ങനെ ഉള്ള സംവിധായകരെ നടന്മാർ ഉപേക്ഷിക്കും . കാരണം അവരുടെ ഫേയിഡ് ഔട്ടിന്റെ ദുരന്തം നടനും കൂടി പേറേണ്ടി വരും എന്നത് തന്നെ . മുൻകാല സൂപ്പർ സംവിധായകർ ഒക്കെ ഇപ്പോൾ പടച്ച് വിടുന്ന സിനിമകൾ നോക്കിയാൽ ഈ അവസ്ഥ മനസിലാകുകയും ചെയ്യും . അപ്പോൾ ആദ്യകാലങ്ങളിൽ അവസരം കൊടുത്ത് സഹായിച്ചൂ എന്നൊക്കെയുള്ള സെന്റിമെന്റ്സുകൾ ഒന്നും ചിലവാകില്ല. നടന് അവസരം കൊടുത്തതല്ല അവനെ എന്റെ സിനിമക്കായി ഞാൻ ഉപയോഗിക്കുകയായിരുന്നു എന്ന് രാംഗോപാൽ വർമ്മ ഒക്കെ പറയുന്നത് പോലെ ചിന്തിക്കാൻ അൺപ്രോഫഷണലുകളായ ഈ സംവിധായകർക്ക് കഴിയില്ല. അതുകൊണ്ട് അവർ കിട്ടിയ അവസരത്തിൽ പക വീട്ടാനിറങ്ങും

വാൽക്കഷ്ണം : ഒരു കഥ പറയാൻ ഇപ്പോഴും ഒരു സംവിധായകന്റെ അടുത്തെത്താൻ ഒരു പുതുമുഖ എഴുത്തുകാരന് എന്തൊക്കെ കടമ്പകൾ കടക്കണമെന്ന് അറിഞ്ഞാലേ മലയാള സിനിമയിലെ പ്രോഫഷണലിസത്തെപ്പറ്റി ഒരു ധാരണ കിട്ടൂ. അത് പോലെ നന്മ മരങ്ങളായ സംവിധിയാകർ അസിസ്റ്റന്റ് ഡയരക്ടർമാരോട് പെരുമാറുന്ന രീതിയും ഒന്ന് അന്വേഷിച്ച് വയ്ക്കുന്നത് നല്ലാതാണ്. പിന്നെ ഇപ്പോൾ അതൊക്കെ അവരോട് ചോദിച്ചാൽ അവർ പറയും എല്ലാം ദിലീപ് നിർദ്ദേശിച്ചതുപോലെ ചെയ്തതാണെന്ന്.

(കിരൺ തോമസ്)

ഞാൻ അദ്ദേഹത്തിന്റെ ഒരു ആരാധകൻ അല്ല പക്ഷേ എനിക് പറയണം എന്നുള്ളത് ഞാൻ പറയുന്നു
കള്ളനോട്ട് അടിച്ചവനും പശുവിന് വേണ്ടി കൊലപാതകം നടത്തിയവനും സൗമ്യയെ പീഡിപ്പിച്ചവനുമൊക്കെ ഈ സമൂഹം എന്ത് ശിക്ഷയാണ് നൽകിയത് പിന്നെന്തുകൊണ്ടു ദിലീപ് എന്ന വ്യക്തിയോട് നിങ്ങൾ ഇങ്ങനെ പെരുമാറുന്നു ? അദ്ദേഹം ചെയ്തത് ശരി എന്ന് ഞാൻ പറയുന്നില്ല പക്ഷേ കഴുകനെ പോലെ അദ്ദേഹത്തെ കൊത്തി വലിക്കരുത് ഒരു മനുഷ്യൻ എന്ന പരിഗണന എങ്കിലും അയ്യൾക്ക് കൊടുക്കുക
ഇന്നലെ വരെ കൂടെ നിന്നിട്ട് ഒരു വീഴ്ചയിൽ കൈവിടുന്നവരാണ് എല്ലാരും തെറ്റുകൾ ആർക്കും സംഭവിച്ചേക്കാം തെറ്റിനെ ശരി എന്ന് ന്യായീകരിക്കുന്നുമില്ല എങ്കിലും അല്പം മനുഷ്വത്വം കാണിക്കുക!
അയ്യാൾ കഷ്ടപ്പെട്ടുണ്ടാക്കിയതൊക്കെ തല്ലി തകർക്കാൻ സമൂഹത്തിന് എന്ത് അവകാശം ?
ഈ കാണിക്കുന്ന ചോരത്തിളപ്പ് പിഞ്ചുകുഞ്ഞുങ്ങളെ പീഡിപ്പിച്ചവനും കൊലപാതകങ്ങൾ നടത്തിയവർക്കും എതിരെ എത്രപേർ ഈ ചോരതിളപ്പ്കാണിച്ചിട്ടുണ്ട്? തല്ലി പൊളിക്കാൻ നടന്നവരിൽ എത്രപേർ നഴ്സ് മാരുടെ സമരത്തെ സപ്പോർട്ട് ചെയ്തു? എത്ര മാധ്യമങ്ങൾ ആ വാർത്തയെ കാണിച്ചു ?
ദിലീപ് ഒരു സെലിബ്രിറ്റി ആയി പോയതോ അയ്യാളുടെ തെറ്റ് ?
ശരിക്കും ഇന്ന് അയ്യളുടെ അവസ്ഥ കാണുകയും ഒന്ന് ചിന്തിക്കുകയും ചെയ്തപ്പോൾ മനസ്സ് ഒന്ന് വേദനിച്ചു നിയമപരമായി അദ്ദേഹം തെറ്റ് ചെയ്‌തെങ്കിൽ ശിക്ഷ അനുഭവിക്കട്ടെ പക്ഷേ ഈ സമൂഹം എന്താണ് കാണിക്കുന്ന നീചത !
തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമം ശിക്ഷിക്കട്ടെ ….

(രേഷ്മി എസ്)