ഗംഗാനദിതീരത്ത് മാലിന്യം നിക്ഷേപിച്ചാല്‍ 50,000 രൂപ പിഴ. ദേശീയ ഹരിത ട്രൈബ്യൂണലാണ് പുതിയ ഉത്തരവിറക്കിയത്.
നദീ തീരത്തിന് 500 മീറ്റര്‍ പരിധിയില്‍ മാലിന്യം നിക്ഷേപിക്കുന്നതാണ് ട്രൈബ്യൂണല്‍ നിരോധിച്ചത്. നിരോധനം ലംഘിച്ചാല്‍ 50,000 രൂപവരെ പിഴയീടാക്കണമെന്നും ട്രൈബ്യൂണലിന്റെ ഉത്തരവില്‍ പറയുന്നു.
ടണ്‍ കണക്കിന് വ്യാവസായിക മാലിന്യങ്ങളാണ് ദിനംപ്രതി നദിയിലേക്ക് ഒഴുകിയെത്തുന്ന നദികളില്‍ ഒന്നാണ് ഗംഗ. ഇതു തടയാന്‍ ഗംഗയ്ക്ക് മനുഷ്യതുല്യ പദവി അനുവദിച്ച് ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കി ഈ മാസം ആദ്യം ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗംഗാ സംരക്ഷണത്തിന് ഊര്‍ജം നല്കുന്ന പുതിയ നീക്കം.