നടിയെ ആക്രമിച്ച കേസിലെ അന്വേഷണം കൂടുതല്‍ പേരിലേക്ക് നീങ്ങുന്നു. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനില്‍ നിന്നും കാവ്യയുടെ അമ്മയായ ശ്യാമള മാധവനില്‍ നിന്നും പോലീസ് ഇന്ന് മൊഴിയെടുക്കും.
കൂടാതെ നടിയെ ആക്രമിക്കാന്‍ ദിലീപ് നടത്തിയ ഗൂഢാലോചനയില്‍ കാവ്യക്കും അമ്മയ്ക്കും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കും. അതോടൊപ്പം ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തും.
നടിയ ആക്രമിച്ച കേസില്‍ ഒരു സ്ത്രീക്ക് പങ്കുണ്ടെന്ന കാര്യം നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. അഡ്വ.ഫെനി ബാലകൃഷ്ണന് ഒരു മാഡത്തിന് ഈ കേസില്‍ ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. പള്‍സര്‍ സുനിയുടെ സുഹൃത്തുക്കള്‍ സംസാരിക്കുന്നതില്‍ നിന്നാണ് മാഡമെന്ന പരാമര്‍ശം ഫെനിക്ക് ലഭിച്ചത്. എന്നാല്‍ മാഡം ആരെന്നുള്ള കാര്യത്തെ കുറിച്ച് ഇതുവരെ പോലീസ് ഒരു തരത്തിലുമുള്ള വെളിപ്പെടുത്തലുകളും നടത്തിയിട്ടില്ല.
അതേസമയം കാവ്യയുടെ കാക്കനാട്ടെ വ്യാപാര സ്ഥാപനത്തിലും തമ്മനത്തെ വീട്ടിലും പോലീസ് റെയ്ഡിനെത്തിയിരുന്നു. വ്യാപാര സ്ഥാപനത്തില്‍ നിന്നാണ് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് പോലീസിന് ലഭിച്ചത്.