ചരിത്ര നേട്ടവുമായി സെൻസെക്‌സ് 32,000 കടന്നു

0
91


മുംബൈ: ചരിത്രം കുറിച്ച് സെൻസെക്‌സ് 32,000 കടന്നു. ഓഹരി സൂചികകൾ എക്കാലത്തെയും മികച്ച ഉയരമാണിത്. 201 പോയന്റാണ് സെൻസെക്‌സിലെ നേട്ടം. നിഫ്റ്റി 52 പോയന്റ് ഉയർന്ന് 9872ലുമെത്തി.

ബിഎസ്ഇയിലെ 1291 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 603 ഓഹരികൾ നഷ്ടത്തിലുമാണ്.

ഐടിസി, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ഭാരതി എയർടെൽ തുടങ്ങിയവ നേട്ടത്തിലും ഒഎൻജിസി, ഇന്ത്യൻ ഓയിൽ തുടങ്ങിയവ നഷ്ടത്തിലുമാണ്.