ജെഡിയു ഇടതു മുന്നണിയിലേയ്ക്ക്

0
306


തിരുവനന്തപുരം: ജനതാദൾ യുണൈറ്റഡ് (ജെ.ഡി.യു) യുഡിഎഫ് വിട്ട് തിരിച്ച് എൽഡിഎഫിലേക്ക് പോകുന്നു. മുന്നണി മാറ്റം അനിവാര്യമാണെന്ന് ഷെയ്ഖ് പി. ഹാരീസ് പറഞ്ഞു. മുന്നണി മാറ്റം അനിവാര്യമായിരിക്കുന്നുവെന്നും യു.ഡി.എഫിന് നൽകിയ പരാതികളൊന്നും പരിഹരിക്കനായില്ലെന്നും ഷെയ്ഖ് പി. ഹാരിസ വ്യക്തമാക്കി. അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിന് മുൻപ് മുന്നണി മാറ്റം ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫുമായുള്ള ബന്ധത്തിൽ നഷ്ടം മാത്രമാണുണ്ടായിട്ടുള്ളത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ക്ഷണത്തെ പോസിറ്റീവായി കാണുന്നുവെന്നും ജെ.ഡി.യു നേതാക്കൾ വ്യക്തമാക്കി. ജെ.ഡി.യു വൈസ് പ്രസിഡന്റ് ചാരുപാറ രവി, ഷെയ്ഖ് പി ഹാരിസ് എന്നിവരാണ് മുന്നണി മാറ്റം ഈ വർഷം അവസാനത്തോട് കൂടി ഉണ്ടാകുമെന്ന സൂചനകൾ നൽകിയത്.
ജെഡിയു എൽഡിഎഫിൽ നിൽക്കേണ്ട കക്ഷിയാണെന്നാണ് വൈക്കം വിശ്വന്റെ പ്രതികരണം.  അതിനിടെ ജെഡിയുവിന്റെ മുന്നണി മാറ്റത്തിനെ അനുനയിപ്പിക്കാൻ യുഡിഎഫ് നേതാക്കൾ ശ്രമം തുടങ്ങിയിട്ടുണ്ട്.