ഡല്‍ഹി വിമാനത്താവളത്തില്‍ ബോംബ്; പരിശോധനയില്‍ വന്‍ പിഴവ്

0
73

ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ സുരക്ഷ പാളിച്ച പുറത്ത്. ഭീകരാക്രമണങ്ങളെ നേരിടുന്ന പരിശീലനത്തിനായി നടത്തിയ മോക്ഡ്രില്ലിന്റെ ഭാഗമായി വിമാനത്താവളത്തിലേക്ക് കൊണ്ടുവന്ന സ്ഫോടകവസ്തു നിറഞ്ഞ ബാഗ് തിരിച്ചറിയുന്നതില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ട വാര്‍ത്തകളാണ് പുറത്തുവരുന്നത്.

നിലവില്‍ വിമാനത്താവളങ്ങളുടെ സുരക്ഷാ ചുമതല സിഐഎസ്എഫിനാണ്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയാണ് കഴിഞ്ഞ ഏപ്രിലില്‍ മോക് ഡ്രില്‍ സംഘടിപ്പിച്ചത്. ഡല്‍ഹി അടക്കം നിരവധി വിമാനത്താവളങ്ങളില്‍ ഇതേപോലെ മോക്ഡ്രില്‍ സംഘടിപ്പിച്ചിരുന്നു.

8ഡല്‍ഹി വിമാനത്താവളത്തില്‍ ഡിറ്റണേറ്റര്‍ ഇല്ലാതെ സ്ഫോടകവസ്തുക്കള്‍ നിറച്ച ബാഗുമായാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ എത്തിയത്. എന്നാല്‍ ഇവര്‍ക്ക് വളരെ പെട്ടന്ന് തന്നെ അകത്തുകടക്കാന്‍ അനുമതി ലഭിച്ചു.

യാത്രക്കാരുടെ ഹാന്‍ഡ് ബാഗ് മാത്രമാണ് സിഐഎസ്എഫ് പരിശോധിക്കുന്നതെന്നും ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി കണ്ടെത്തി. ഇതേതുര്‍ന്ന് സുരക്ഷാ പരിശോധനയിലെ അപാകത നേരിട്ട് സിഐഎസ്എഫിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കര്‍ശന ശിക്ഷാ നടപടികള്‍ക്കൊരുങ്ങുകയാണ് സിഐഎസ്എഫ്.