ദിലീപിനെതിരെ മണിയുടെ കുടുംബം

0
2224

നടൻ ദിലീപിനെതിരെ കലാഭവൻ മണിയുടെ കുടുംബം. മണിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ദിലീപിനെതിരെ ആരോപണം ഉയർന്നിരിക്കുന്നത്. മണിക്ക് ദിലീപുമായി ഭൂമിയിടപാട് ഉണ്ടായിരുന്നുവെന്ന് സഹോദരൻ രാമകൃഷ്ണൻ പറഞ്ഞു. ഇത് അന്വേഷണിക്കണം. ജ്യേഷ്ഠൻ മരണപ്പെട്ടതിന് ശേഷം ഒരു തവണ മാത്രമാണ് ദിലീപ് വീട്ടിൽ വന്നതെന്നും ദിലീപിന്റെ പങ്കിനെക്കുറിച്ച് സിബിഐയെ അറിയിച്ചുവെന്നും രാമകൃഷ്ണൻ വ്യക്തമാക്കി.

മണി ഒരു വർഷം മുൻപേ അപ്രതീക്ഷിതമായി മരണപ്പെട്ടതിനു പിന്നിൽ സിനിമാ മേഖലയിലെ ഭൂമാഫിയ ആണെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത സിനിമാ താരത്തിന്റെ ഉറ്റ ബന്ധു രംഗത്ത് വന്നിരുന്നു. മൂന്നാറിലെ രാജക്കാടും മറ്റുമുള്ള റിസോർട്ടുകളുടെ വാങ്ങലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് മണിയുടെ മരണത്തിലേക്ക് നയിച്ചത് എന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര കഴിഞ്ഞ ദിവസം 24 കേരളയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ഒരു വീട്ടമ്മ ഇതുമായി ബന്ധപ്പെട്ട് ബൈജു കൊട്ടാരക്കരയെ വിളിച്ചിരുന്നുവെന്നും തെളിവുകൾ പോലീസിന് കൈമാറാൻ തയ്യാറാണെന്നും ഏതറ്റം വരെ പോകാനും തയ്യാർ ആണെന്നും വീട്ടമ്മ പറയുന്ന ഫോൺ സംഭാഷണം തന്റെ കൈയ്യിൽ ഭദ്രമാണെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. നിലവിൽ കേസന്വേഷിക്കുന്ന സി.ബി.ഐയോ കേരളാ പോലീസോ ആവശ്യപെട്ടാൽ തെളിവുകൾ നൽകാൻ തയ്യാർ ആണ് എന്നും ബൈജു കൊട്ടാരക്കര വെളിപ്പെടുത്തി.