ദിലീപിനെ തെളിവെടുപ്പിനായി ഇന്ന് തൃശൂരിലെത്തിക്കുംc

0
362

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ ഇന്ന് തൃശൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ടെന്നീസ് ക്ലബ്, ജോയ്‌സ് പാലസ്, ഹോട്ടൽ ഗരുഡ എന്നിവിടങ്ങളിലാണ് തെളിവെടുപ്പ്. പൾസർ സുനിയും ദിലീപും കൂടിക്കാഴ്ച നടത്തിയെന്ന് പോലീസ് കണ്ടെത്തിയ തൊടുപുഴ വഴിത്തല ശാന്തിഗിരി കോളേജ്, എറണാകുളത്തെ ഹോട്ടൽ അബാദ് പ്ലാസ എന്നിവിടങ്ങളിൽ പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാൽ ദിലീപിനെ നാളെ കോടതിയിൽ വീണ്ടും ഹാജരാക്കും.