പനിമരണം: ധവളപത്രമിറക്കണമെന്ന് ഉമ്മൻചാണ്ടി

0
86

കേരളത്തിൽ പനിയും പനി മരണവും വ്യാപകമാകുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ധവളപത്രം ഇറക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സിഎംപി ജനറൽ സെക്രട്ടറി സി.പി. ജോൺ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടത്തിവരുന്ന 24 മണിക്കൂർ ഉപവാസത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമ്മൻചാണ്ടി.
പനിമൂലം മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകണം. പനി മരണം സംബന്ധിച്ച് ധവള പത്രം അനിവാര്യമാണ്. ആരോഗ്യരംഗത്ത് സർക്കാർ സ്വീകരിച്ച നടപടികൾ, ശുചീകരണ പ്രവർത്തനങ്ങൾ എല്ലാം ഈ ധവളപത്രത്തിൽ ഉൾപ്പെടുത്തണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.