പാറ്റൂർ ഭൂമി വീണ്ടും അളക്കും

0
87

തിരുവനന്തപുരം: പാറ്റൂർ ഭൂമി വീണ്ടും അളക്കും. ലോകായുക്ത നിയോഗിച്ച അഭിഭാഷക കമ്മീഷനാണ് ഭൂമി വീണ്ടും ഈ മാസം 18ന് അളക്കുക. പാറ്റൂരിലെ സർക്കാർ ഭൂമി സംരക്ഷിച്ചില്ലായിരുന്നുവെന്ന് അഭിഭാഷക കമ്മീഷൻ പറഞ്ഞു.

12.95 സെന്റ് പുറമ്പോക്ക് ഭൂമി കണ്ടെത്തിയിരുന്നുവെന്നും ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടത്തിന് വീഴ്ചപറ്റിയെന്നും ലോകായുക്തയിൽ കമ്മീഷൻ അറിയിച്ചു.

എന്നാൽ ഭൂമി അളന്ന് സംരക്ഷിച്ചിരുന്നുവെന്ന് ജില്ലാ കളക്ടറിന് വേണ്ടി ഹാജരായ അഭിഭാഷകനും അറിയിച്ചു.