പുതിയ ചുവടുമായി ബാബ രാംദേവ്; ഇത്തവണ ‘സെക്യൂരിറ്റി ബിസിനസ്’

0
92

പതഞ്ജലി ആയുര്‍വേദ കമ്പനിക്കു പിന്നാലെ പുതിയ ബിസിനസുമായി യോഗ ഗുരു ബാബ രാംദേവ്. സെക്യൂരിറ്റി ബിസിനസ് രംഗത്തേക്കാണ് രാംദേവ് പുതിയ ചുവട് വെയ്ക്കുന്നത്. ‘പരാക്രം സുരക്ഷ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന് പേരിട്ടിരിക്കുന്ന കമ്പനി ഇന്ന് ഉദ്ഘാടനം ചെയ്തു.

ഇന്നത്തെ സാഹചര്യത്തില്‍ സ്ത്രീ പുരുഷ്യന്യേന എല്ലാവര്‍ക്കും സുരക്ഷ എന്നത് വലിയ പ്രശ്നമാണ്. രാജ്യത്തിന്റെയും വ്യക്തികളുടെയും സുരക്ഷയെ മുന്‍നിര്‍ത്തിയാണ് രാംദേവ് ‘പരാക്രം’ എന്ന പേരില്‍ സെക്യൂരിറ്റി സ്ഥാപനത്തിന് തുടക്കംകുറിച്ചതെന്ന് രാംദേവിന്റെ ആയുര്‍വേദ ഉല്‍പന്ന കമ്പനിയായ പതഞ്ജലിയുടെ സിഇഒ ആയ ആചാര്യ ബാലകൃഷ്ണ വ്യക്തമാക്കി.

സെക്യൂരിറ്റി ജീവനക്കാരെ പരിശീലിപ്പിക്കുന്നതിന് വിരമിച്ച സൈനികരെയും പോലീസുകാരെയും നിയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷയുടെ മേഖലയില്‍ പുതിയൊരു അധ്യായം രചിക്കാന്‍ കമ്പനിക്ക് സാധിക്കുമെന്നും ബാലകൃഷ്ണ വ്യക്തമാക്കി.