പൾസർ സുനിക്കെതിരായ ലുക്കൗട്ട് നോട്ടീസ് കോൺഗ്രസിന് പാരയാകുന്നു

0
2315


2014ൽ പൾസർ സുനിക്കെതിരെ ഇറങ്ങിയ ലുക്കൗട്ട് നോട്ടീസ് കോൺഗ്രസിന് പാരയാകുന്നു. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല എന്ത്‌കൊണ്ട് സുനിയെ അറസ്റ്റ് ചെയ്തില്ല എന്ന ആക്ഷേപമാണ് രൂക്ഷമായിരിക്കുന്നത്.

സുനിയും ദിലീപും കോൺഗ്രസിന്റെ ആലുവ എംഎൽഎ അൻവർ സാദത്തും തമ്മിലുള്ള ബന്ധം കൂടുതൽ ഊട്ടിഉറപ്പിക്കുന്നതിലേയ്ക്ക് ഇത് സൂചന നൽകുന്നത്.

2014ൽ ഇറങ്ങിയ ഈ ലുക്കൗട്ട് നോട്ടീസിൽ ഉള്ളത് പൾസർ സുനിയാണ്. അന്നും മലയാള സിനിമയിൽ അധോലോകം ഉണ്ടായിരുന്നു എന്നതാണ് ഇക്കാര്യങ്ങൾ പറയുന്നത്. യു ഡി എഫ് സർക്കാർ എന്ത് ചെയ്തു? സുനിയെ അറസ്റ്റ് ചെയ്യരുത് എന്ന് അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പോലീസിനോട് നിർദേശിച്ചത് ആർക്ക് വേണ്ടിയാണ്? തുടങ്ങിയ ചോദ്യങ്ങളാണ് ഇപ്പോൾ പൊതു സമൂഹം ഉന്നയിക്കുന്നത്.

കോൺഗ്രസുകാരനായ ഗോപാലകൃഷ്ണനും (ദിലീപ്) അൻവർ സാദത്തും രമേശ് ചെന്നിത്തലയെയും ഉമ്മൻചാണ്ടിയെയും ആ കാലത്ത് കണ്ടിരുന്നല്ലോ. അതിന് ശേഷമല്ലേ യു ഡി എഫിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം ഞാൻ തയ്യാറാക്കി നൽകാം എന്ന് ദിലീപ് ഉറപ്പ് നൽകിയത്? ‘മാവേലി കൊമ്പത്ത്’ ഉണ്ടാക്കുന്ന സ്റ്റുഡിയോ ഉപയോഗിച്ചല്ലേ കോൺഗ്രസ് പ്രചാരണത്തിനുള്ള ഓഡിയോ ഉണ്ടാക്കിയത്? എന്നീ ആരോപണങ്ങൾ ഇപ്പോൾ കോൺഗ്രസിനെ തിരിഞ്ഞ് കൊത്തുകയാണ്.