വിദ്യാഭ്യാസ വായ്പ എടുത്ത് തിരിച്ചടക്കാന്‍ കഴിയാത്തവര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായ പദ്ധതി നിലവില്‍ വന്നില്ല. ആദ്യം ജൂണ്‍ പകുതിയോടെയും ജൂലായ് ആദ്യ വാരത്തോട് കൂടിയും ഉത്തരവിന്റെ പകര്‍പ്പ് ബാങ്കുകളില്‍ എത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ ഇതിന്റെ പകര്‍പ്പ് ബാങ്കുകളില്‍ ഇതുവരെ എത്തിയിട്ടില്ലാ എന്നാണ് അധികൃതര്‍ പറയുന്നത്.
മെയ് മാസമായിരുന്നു പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍ രണ്ടു മാസമായിട്ടും ഇതിന്റെ പകര്‍പ്പ് ബാങ്കുകളില്‍ എത്താതിരുന്നതിനാല്‍ വായ്പാ കുടിശ്ശികയുള്ളവര്‍ക്ക് തിരിച്ചടവ് നോട്ടീസ് അയയ്ക്കാനുള്ള നടപടികള്‍ ബാങ്കുകള്‍ ആരംഭിക്കുകയും ചെയ്തു.
വിദ്യാഭ്യാസ വായ്പയുടെ നോഡല്‍ ബാങ്കായി കനറാ ബാങ്കാണ് പ്രവര്‍ത്തിക്കുന്നത്. ചെറുബാങ്കുകളെ കനറാ ബാങ്കുമായി ലയിപ്പിക്കുന്ന നടപടി പുരോഗമിക്കുന്നത് കൊണ്ട് വിദ്യാഭ്യാസ വായ്പ തിരിച്ച് പിടിക്കാനുള്ള നടപടി കനറാബാങ്കും ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ബജറ്റില്‍ വിദ്യാഭ്യാസ വായ്പ എടുത്തവര്‍ക്കായി 900 കോടി രൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മെയ് ആദ്യവാരം പ്രഖ്യാപിച്ച പദ്ധതി വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥനായിരുന്നു ഉദ്ഘാടനം ചെയ്തത്.