ഷൂവില്‍ ചെളി പറ്റരുത്; എംഎല്‍എ എത്തിയത് തേളിലേറി

0
76

കാലില്‍ ധരിച്ചിരുന്ന ഷൂവില്‍ ചെളി പുരളാതിരിക്കാന്‍ അനുയായികളുടെ തേളിലേറി എംഎല്‍എ. ഒഡീഷയില്‍ ഭരണപക്ഷ പാര്‍ട്ടിയായ ബിജു ജനതാ ദള്‍ എംഎല്‍എ മാനസ് മഡ്കാമിയാണ് തോളിലേറി വിവാദത്തിലായത്.

ഒഡീഷയിലെ ഗ്രാമപഞ്ചായത്തുകളില്‍ സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികളെ കുറിച്ച് അന്വേഷിക്കാനെത്തിയതായിരുന്നു എംഎല്‍എ. വെള്ളവസ്ത്രവും വെള്ള ഷൂവും ധരിച്ചെത്തിയ എംഎല്‍എ ചെളിനിറഞ്ഞ വഴിയിലൂടെ നടക്കാന്‍ വിസമ്മതിച്ച് മാറിനിന്നു. തുടര്‍ന്ന് രണ്ട് അണികളുടെ തോളില്‍ കയറിയാണ് എംഎല്‍എയെ അപ്പുറം എത്തിയത്.

എന്നാല്‍ ഈ സമയം നബ്‌രംഗ്പുര്‍ എംപി ബലഭദ്ര മാജി ചെളി കാര്യമാക്കാതെ ചെളിയിലൂടെ നടന്ന് അപ്പുറം എത്തുകയായിരുന്നു. തന്നോടുള്ള സ്‌നേഹമാണ് അണികള്‍ പ്രകടിപ്പിച്ചതെന്ന് എംഎല്‍എ വാദിച്ചു.