സംസ്ഥാന വോളിബോൾ അസോസിയേഷൻ പിരിച്ചുവിട്ടു

0
97

സംസ്ഥാന വോളിബോൾ അസോസിയേഷൻ പിരിച്ചുവിട്ടു. വിവിധ ജില്ലകളിൽ നടന്ന അസോസിയേഷൻ തെരഞ്ഞെടുപ്പുകളിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്നാണ് സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ നടപടിയെന്ന് പ്രസിഡന്റ് ടി.പി. ദാസൻ അറിയിച്ചു.

എന്നാൽ വോളിബോൾ അസോസിയേഷനെ പിരിച്ചുവിടാൻ കേരള സ്‌പോർട്‌സ് കൗൺസിലിന് അധികാരമില്ലെന്ന് അസോസിയേഷൻ പ്രസിഡന്റ് ചാർളി ജേക്കബ് പറഞ്ഞു. ഈ പിരിച്ചുവിടൽ അസോസിയേഷനിൽ സിപിഎമ്മിന്റെ ആളുകളെ കുത്തിനിറയ്ക്കാനുള്ള ശ്രമമാണെന്നും പിരിച്ചുവിടലിനെതിരെ നിയമപരമായും രാഷ്ട്രീയപരമായും നടപടികൾ കൈക്കൊള്ളുമെന്നും ചാർളി പറഞ്ഞു.