സര്‍ക്കാര്‍ ആശുപത്രി ഏറ്റെടുത്താല്‍ സൗജന്യമായി ജോലി ചെയ്യാമെന്ന് നേഴ്‌സുമാര്‍

0
145

ശമ്പള പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നേഴ്‌സുമാര്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാനിരിക്കെ, ആശുപത്രികള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തുകയാണെങ്കില്‍ സൗജന്യമായി ജോലി ചെയ്യാന്‍ തയാറാണെന്നു സംഘടന നേതാക്കള്‍.

സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഈ മാസം 21 മുതല്‍ സെക്രട്ടേറിയറ്റ് വളയാന്‍ തീരുമാനിച്ചിട്ടുണ്ട്. അനിശ്ചികാലത്തേക്കായിരിക്കും ഈ സമരം.

സ്വകാര്യ ആശുപത്രികള്‍ അടച്ചിട്ടാല്‍ അതീവ ഗുരുതര പ്രതിസന്ധിയാണുണ്ടാകുകയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. ആശുപത്രികള്‍ അടച്ചിടരുതെന്ന് മാനേജ്മെന്റുകളോട് ആവശ്യപ്പെടുമെന്നും അവര്‍ പറഞ്ഞു. ബാക്കി നടപടികള്‍ മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് സ്വീകരിക്കും. പനി പടരുന്ന സാഹചര്യത്തില്‍ ആശുപത്രികള്‍ അടച്ചിടുന്നത് അനുവദിക്കാനാവില്ല.

നഴ്സുമാര്‍ക്ക് അനുകൂലമാണ് സര്‍ക്കാര്‍ നിലപാട് ഇത് മറികടക്കാന്‍ മാനേജ്മെന്റ്കളുടെ സമ്മര്‍ദതന്ത്രം അനുവദിക്കില്ല. സര്‍ക്കാര്‍ ഇതിനെ ശക്തമായി നേരിടും. ശമ്പളം വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാരിന് പരിമിതികളുണ്ടെന്നും അവര്‍ പറഞ്ഞു.