കോഴിക്കോട് കുന്ദമംഗലത്ത് സ്കൂള്‍ വിദ്യാര്‍ഥിയെ കുത്തിക്കൊന്നു. രാവിലെ പതിനൊന്നോടെയാണ് സംഭവം. വയനാട് സ്വദേശി അബ്ദുല്‍ മാജിദ് ആണ് മരിച്ചത്. മടവൂര്‍ നരിക്കുനി സിഎം സെന്റര്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് അബ്ദുല്‍ മാജിദ്.
പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സ്കൂളിനു സമീപത്തുതന്നെ താമസിക്കുന്നയാളാണ് ഇയാള്‍. മാനസികാസ്വാസ്ഥ്യമുള്ളയാളാണ് പ്രതിയെന്നാണു സൂചന. സ്വദേശം എവിടെയാണെന്നു വ്യക്തമല്ല.
യാതൊരു പ്രകോപനവുമില്ലാതെയാണ് കുട്ടിയെ ഇയാള്‍ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. സ്കൂളിലെ അധ്യാപകരും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. മ്യതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.