താന്‍ ഒരു സ്ത്രീയേയും പ്രണയിച്ചിട്ടില്ല: കമല്‍ഹാസന്‍

0
151

താൻ ഇന്ന് വരെ ഒരു സ്ത്രീയേയും പ്രണയിച്ചിട്ടില്ലെന്ന് കമൽഹാസൻ. സ്‌നേഹം, സൗഹൃദം, കടപ്പാട്, ബന്ധങ്ങൾ ഇതൊക്കെ  ജീവിതത്തിലുണ്ടായിട്ടുണ്ട്. പക്ഷേ, ഒരിക്കലും പ്രണയം ഉണ്ടായിട്ടില്ല. ഒരേയൊരു പ്രണയം സിനിമ മാത്രമാണ്. വിവാഹത്തെക്കുറിച്ചും, ഭാര്യാഭർത്തൃബന്ധത്തെക്കുറിച്ചും പറഞ്ഞാൽ, രണ്ടുവിവാഹം കഴിച്ചു. വാണിയും സരികയുമായുള്ള ആ ബന്ധങ്ങൾ വേർപിരിഞ്ഞു.  വിവാഹജീവിതം എനിക്കു ദുരനുഭവമായിരുന്നു. ഇഷ്ടമില്ലാത്ത ഒരാൾക്കൊപ്പം ഒരു നിമിഷംപോലും ജീവിക്കാനാവില്ല. ഇഷ്ടമുള്ളവർക്കൊപ്പം ജീവിക്കാൻ വിവാഹം എന്ന ആചാരം ആവശ്യമില്ലതാനും.

വിവാഹം എന്നത് പ്രാകൃതമായ ഏർപ്പാടാണ്. മനസ്സിനിഷ്ടപ്പെട്ട ഒരു പുരുഷനും സ്ത്രീയും ഒന്നിച്ചു ജീവിക്കുന്നതിൽ എന്താണ് തെറ്റ്? വിമർശിക്കുന്നവർക്ക് എന്തുമാകാം. പക്ഷേ, ഒന്നിച്ചു ജീവിക്കുന്നവർക്ക് അത് ശരിയാണെങ്കിൽ നമ്മളെന്തിനെതിർക്കണം? ഭാര്യ എന്നു പറയുന്നത് ഭാർത്താവിനൊപ്പം കിടപ്പറ പങ്കിടുന്നവളോ ഭക്ഷണം വിളമ്പിക്കൊടുക്കുന്നവളോ വസ്ത്രങ്ങൾ കഴുകിക്കൊടുക്കുന്നവളോ മാത്രമല്ല. ജീവിതപങ്കാളിയുടെ എല്ലാ കാര്യങ്ങളും പരസ്പരം അറിഞ്ഞു പ്രവർത്തിക്കേണ്ടവളാണ്. അല്ലാതെ രാവിലെ മുതൽ വൈകുന്നേരം വരെ ജോലിചെയ്ത് ക്ഷീണിച്ചു വീട്ടിലെത്തുന്ന ഭർത്താവിന് ഒരു ഗ്ലാസ് വെള്ളം നൽകാതെ പട്ടിക്കുട്ടിയേയും മടിയിലിരുത്തി ടിവിയിലെ ദൃശ്യങ്ങൾ കണ്ടുകൊണ്ടിരിക്കുന്നവളാകരുതെന്നും താരം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here