കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ മാനേജർ അപ്പുണ്ണി ഒളിവിൽ. ചോദ്യം ചെയ്യാൻ വിളിച്ചിട്ടും അപ്പുണ്ണി അന്വേഷണസംഘത്തിന് മുൻപാകെ ഹാജരായില്ല. ഇയാളെ അറസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടയിലാണ് അന്വേഷണ സംഘത്തെ വെട്ടിച്ച് ഇയാൾ മുങ്ങിയതെന്നാണ് സൂചന.
അപ്പുണ്ണിയുടെ വീട്ടിലും പോലീസ് അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താനായില്ല. അപ്പുണ്ണിയുടെ മൊബൈൽ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ടു അപ്പുണ്ണിയെ പോലീസ് ചോദ്യം ചെയ്തിരുന്നു.