നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ജാമ്യമില്ല. നാളെ വൈകീട്ടു അഞ്ചുമണിവരെ ദിലീപിന്റെ പോലീസ് കസ്റ്റഡി നീട്ടി. കസ്റ്റഡി നീട്ടണമെന്ന പ്രോസിക്യൂഷന്റെ വാദം അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് അംഗീകരിക്കുകയായിരുന്നു. ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. നടന്നത് ഗുരുതര കുറ്റമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. നിർണ്ണായക മൊബൈൽ കണ്ടെത്തണം. കേസ് ഡയറി വേണമെങ്കിൽ കോടതിയിൽ ഹാജരാക്കാമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. നേരത്തെ അനുവദിച്ച രണ്ടു ദിവസത്തെ കസ്റ്റഡി സമയം കൊണ്ട് വിവിധ ജില്ലകളിലെ തെളിവെടുപ്പ് മാത്രമേ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളൂവെന്നും വിശദമായ ചോദ്യം ചെയ്യലിന് സമയം അനുവദിക്കണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. അതിനിടെ പോലീസിനോട് പരാതിയില്ലെന്ന് ദിലീപ് പറഞ്ഞു.