നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ചില സംഘടനക്കള്‍ അടിച്ചു തകര്‍ത്ത ദിലീപിന്റെ ‘ദേ പുട്ട്’ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. ഇടപ്പള്ളി, കോഴിക്കോട് എന്നിവിടങ്ങളിലെ ദേ പുട്ട് ആണ് ഇന്നു മുതല്‍ വീണ്ടും തുറന്നത്. ഫെയ്സ്ബുക്കിലൂടെയാണ് മാനേജ്മെന്റ് ഇക്കാര്യം അറിയിച്ചത്.
ഫെയ്സ്ബുക്ക് പോസ്റ്റ്..
നാളിതുവരെ നിങ്ങള്‍ ഞങ്ങളോടു സഹകരിച്ചതു ഞങ്ങള്‍ നിങ്ങള്‍ക്കു സ്നേഹത്തോടെ വിളമ്പിയ സ്വാദിഷ്ടമായ ഭക്ഷണം കൊണ്ടാണു, ദേ പുട്ട് അതു തുടരുമെന്നു ഉറപ്പു നല്കുന്നു, തുടര്‍ന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.
ഇന്ന് 12pm മുതല്‍ ഇടപ്പള്ളി , കോഴിക്കോട് എന്നിവിടങ്ങളിലെ ദേ പുട്ട് തുറന്നു പ്രവത്തിക്കുമെന്ന് സ്നേഹത്തോടെ നിങ്ങളെ അറിക്കുന്നു..