യുവനടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ ഫോൺ ദിലീപിന്റെ പക്കലെന്ന് പൊലീസ്. ദിലീപിന്റെ ജാമ്യഹർജിയെ എതിർത്തുള്ള പൊലീസ് റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിച്ചത്. ഫോൺ കൈമാറിയത് സുനിയുടെ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോ ആണെന്നാണ് പോലീസിന്റെ സംശയം.
നടിയെ ആക്രമിക്കുന്നതിന് വാഗ്ദാനം ചെയ്ത പ്രതിഫലം ദിലീപ് നൽകാൻ തയാറാകാത്തതിനെത്തുടർന്നാണ് പ്രതികൾ ദിലീപിനെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചതെന്നും ജാമ്യഹർജിയെ എതിർത്തുള്ള റിപ്പോർട്ടിൽ പൊലീസ് പറയുന്നു. പ്രതി പുറത്തിറങ്ങിയാൽ നടിയെ അപമാനിക്കാൻ ശ്രമിച്ചേക്കും. ഇത് ക്രമസമാധാനപ്രശ്നങ്ങൾക്ക് ഇടയാക്കും. കേസിൽ കൂടുതൽ പ്രമുഖരെ ചോദ്യം ചെയ്യും തുടങ്ങിയവയായിരുന്നു പ്രോസിക്യൂഷന്റെ വാദം.