നടിയെ ആക്രമിച്ച സംഭവം: അഡ്വ. പ്രതീഷ് ചാക്കോ ചോദ്യം ചെയ്യലിനു ഹാജരാകണം

0
120

പള്‍സര്‍ സുനിയുടെ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ഹൈക്കോടതി. പ്രതീഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. കുറ്റവാളിയല്ലെങ്കില്‍ അറസ്റ്റ് ഉണ്ടാകില്ലെന്നു കോടതി വ്യക്തമാക്കി.

കേസില്‍ അഭിഭാഷകന്റെ പങ്കാളിത്തം വ്യക്തമല്ലെന്നും ചോദ്യം ചെയ്താല്‍ മാത്രമേ ഇതേക്കുറിച്ച് അറിയാന്‍ കഴിയൂ എന്നും കോടതി നേരത്തെ നിലപാട് എടുത്തിരുന്നു. ചോദ്യം ചെയ്യലിനു ഹാജരാകന്‍ അന്വേഷണ സംഘം പ്രതീഷ് ചാക്കോയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

ദിലീപാണോ പള്‍സര്‍ സുനിക്ക് അഭിഭാഷകനെ പരിചയപ്പെടുത്തിക്കൊടുത്തത് എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. നടിയെ ആക്രമിച്ചശേഷം പള്‍സര്‍ സുനി നല്‍കിയ ഫോണ്‍ സൂക്ഷിച്ചന്നാണ് പ്രതീഷ് ചാക്കോയ്‌ക്കെതിരെയുള്ള ആക്ഷേപം.

അതേസമയം, പ്രതീഷ് ചാക്കോയെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കണം. ദൃശ്യങ്ങള്‍ പുറത്തുപോകാന്‍ പാടില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here