പഴയ കാറും സ്വര്‍ണവും വില്ക്കുമ്പോള് ജിഎസ്ടി ബാധകമല്ലെന്നു റവന്യൂ സെക്രട്ടറി. ജ്വലറിയില്‍ പഴയ സ്വര്‍ണ്ണം വില്ക്കുമ്പോള് നികുതി ബാധകമാകുന്നില്ല. ഉപയോഗിച്ച വാഹനം മറ്റൊരു വ്യക്തിക്ക് വില്ക്കുമ്പോള് ജിഎസ്ടി ഇല്ല.
ഇത്തരം വില്പനകള് വ്യാപാരത്തിന്റെ ഭാഗമല്ലാത്തതിനാലാണ് ജിഎസ്ടിയില്‍ നിന്ന് ഒഴുവാകുന്നത്. പഴയ സ്വര്‍ണം വ്യക്തികള്‍ വില്ക്കുമ്പോള് ജ്വല്ലറികള്‍ക്കോ വ്യക്തികള്‍ക്കോ ഇത് പ്രകാരം നികുതി നല്‍കേണ്ടതില്ല.