1992 നും 2002 നും ഇടയ്ക്ക് ബി നിലവറ തുറന്നു;
10 വർഷത്തിനിടെ തുറന്നത് ഒൻപത് തവണ;
നിലവറ തുറക്കാൻ ദേവഹിതം വേണ്ട;
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രാധാന്യം തന്ത്രിയ്ക്കല്ല;
പുഷ്പാഞ്ജലി സ്വാമിയാർക്ക്
by മനോജ്
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ ഇതുവരെ തുറന്നിട്ടില്ലാ എന്ന വാദം പൊളിയുന്നു. ബി നിലവറ മുൻപ് പല തവണ തുറന്നതായി ക്ഷേത്രവുമായി ബന്ധപ്പെട്ടവർ 24 കേരളയോട് പറഞ്ഞു.
1992 നും 2002 നും ഇടയ്ക്ക് ബി നിലവറ തുറന്നിട്ടുണ്ട്. 10 വർഷത്തിന്നിടെ ഒൻപത് തവണയാണ് തുറന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭാരതക്കോൺ നിലവറ എന്നാണ് ബി നിലവറയുടെ പേര്. . നിലവറ തുറക്കാൻ തന്ത്രി ഹിതം നോക്കണം, ദേവഹിതം നോക്കണം എന്ന വാദവും തെറ്റ്.
പല തവണ തുറന്ന നിലവറയാണിത്. തന്ത്രി ഹിതം നോക്കാൻ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെ സംബന്ധിച്ച് തന്ത്രിക്ക് വലിയ റോൾ ഇല്ല. മൈനർ റോൾ മാത്രം. ഗുരുവായൂർ ക്ഷേത്രവും, ശ്രീപത്മനാഭസ്വാമി ക്ഷേത്രവും ഇക്കാര്യത്തിൽ താരതമ്യം ചെയ്യേണ്ട ആവശ്യമില്ല.
ഗുരുവായൂരിൽ തന്ത്രിയ്ക്ക് വലിയ റോൾ ആണുള്ളത്. ഇപ്പോൾ അവസരോചിതമായി തന്ത്രിയുടെ പേർ ചിലർ മുന്നോട്ട് വയ്ക്കുന്നത് മാത്രമേയുള്ളൂ എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. തന്ത്രിയ്ക്ക് അല്ലാ പുഷ്പാഞ്ജലി സ്വാമിയർക്കാ ണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രാധാന്യം.
മുൻജിറ മഠം സ്വാമിയാരുണ്ട്. നടുവിൽ മഠം സ്വാമിയാരുണ്ട്. ഈ സ്വാമിയാർ കഴിഞ്ഞിട്ട് മാത്രമേ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ തന്ത്രിക്ക് പ്രാധാന്യമുള്ളൂ. അതുകൊണ്ടാണ് സന്ദർഭവശാൽ തന്ത്രിയുടെ പേര് ഉയർത്തിപ്പിടിക്കപ്പെടുന്നത്. മുൻപ് എട്ടരയോഗം കാര്യങ്ങൾ തീരുമാനിച്ചു. എട്ടര യോഗത്തിൽ തിരുവിതാംകൂർ രാജാവ് മെമ്പർ പോലുമല്ല. പക്ഷെ എട്ടരയോഗത്തിനു മുകളിലാണ് തിരുവനന്തപുരം സഭ. അധ്യക്ഷൻ രാജാവ്. അതിനു താഴെ പുഷ്പാഞ്ജലി സ്വാമിയാർ. ഇതായിരുന്നു മുൻപത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഘടന.
പുഷ്പാഞ്ജലി സ്വാമിയാരാണ് എട്ടരയോഗത്തിന്റെ ചെയർമാൻ. തന്ത്രി ചിത്രത്തിലേ ഇല്ല. എന്നിട്ടും തന്ത്രിയെ മുൻ നിർത്തിയുള്ള നീക്കം മനപൂർവമാണ്. തിരുവനന്തപുരം സഭയിലും പുഷ്പാഞ്ജലി സ്വാമിയാരുണ്ട്. അവിടെയും തന്ത്രിയില്ല. പിന്നെങ്ങിനെ തന്ത്രി കടന്നു വന്നു. ചോദ്യം ഉയരുന്നു.
ഭാരതക്കോൺ നിലവറയിൽ രാജ്യത്തിന്റെ കരുതൽ ധനമാണ് സൂക്ഷിച്ചിരിക്കുന്നത്. പ്രജകൾക്ക് ഒരാപത്ത് വന്നാൽ, രാജ്യത്തിന് ഒരാപത്ത് വന്നാൽ എടുത്ത് ഉപയോഗിക്കാവുന്ന കരുതൽ ധനമാണത്. തിരുവിതാംകൂർ രാജവംശം തന്നെ ബ്രിട്ടീഷുകാർക്ക് കപ്പം നൽകാൻ ഇതിൽ നിന്നും ധനം എടുത്തിട്ടുണ്ട്. എടുത്തപ്പോഴൊക്കെ അഞ്ച് ശതമാനം പലിശയോടെ തിരിച്ചു വയ്ക്കും.
എപ്പോഴും തുറക്കുന്ന അറയല്ല . ഭാരതക്കോൺ നിലവറ. . ഭാരതക്കോൺ നിലവറ തുറന്നില്ലാ എന്ന് പറയാൻ കാരണം തുറന്നിട്ടുണ്ട് എന്ന് അറിയാവുന്നത് കൊണ്ടാണ്. അതിനു കൂട്ടുനിന്ന ആളുകൾ തിരുവനന്തപുരത്തുണ്ട്. അവരിപ്പോഴും ജീവനോടെയുണ്ട്.
ബി നിലവറ തുറക്കുന്നതിനു ആചാരപരമായി ബന്ധമില്ല. ആചാരപരമായി ബന്ധമുണ്ടെന്ന വാദത്തിൽ സത്യാവസ്ഥയില്ല. .ഭാരതക്കോൺ നിലവറയ്ക്ക് രണ്ടു താക്കോലുകൾ ആണ് ഉണ്ടായിരുന്നത്. എക്സിക്യുട്ടീവ് ഓഫീസറുടെ കയ്യിലും. രാജാവിന്റെ കയ്യിലും. രാജാവിന്റെ പ്രതിനിധിയാണ്.
ശ്രീ ഭണ്ഡാര നിലവറ നിലവറ തുറക്കുമ്പോൾ വരുന്നത്. രണ്ടു പേരും കൂടിയാണ് നിലവറ തുറക്കുന്നത്. പിന്നീടൊപ്പോഴോ രണ്ട് താക്കോലും എക്സിക്യുട്ടീവ് ഓഫീസറുടെ കയ്യിൽ വന്നു. .ഭാരതക്കോൺ നിലവറ തുറക്കുമ്പോൾ ദേവഹിതം നോക്കണമെന്ന ആവശ്യത്തിൽ കഴമ്പില്ല.
പതിവായുള്ള ആചാരങ്ങൾക്ക് ദേവഹിതം നോക്കേണ്ടതില്ലാ എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഭാരതക്കോൺ നിലവറ തുറക്കുബോൾ രണ്ടു പേർ അറിഞ്ഞു വേണം തുറക്കാൻ. അതാണ് .ഭാരതക്കോൺ നിലവറ തുറക്കുമ്പോൾ ഉള്ള പതിവ് ചിട്ട. ഇത് പതിവ് ആചാരമാണ്. ഇത്തരം കാര്യങ്ങളിൽ തന്ത്രിയുടെ ആവശ്യമില്ല.
പൂജ, ഉത്സവം എന്നിവ തീരുമാനിക്കുമ്പോൾ തന്ത്രി വേണം. പക്ഷെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ തന്ത്രി ഉണ്ടായിരുന്നില്ല. എട്ടര യോഗമാണ് പൂജ, ഉത്സവം തുടങ്ങിയ ക്ഷേത്ര കാര്യങ്ങളിൽ തീരുമാനമെടുത്തിരുന്നത്. എട്ടര യോഗവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉടലെടുക്കാൻ തുടങ്ങിയപ്പോൾ 16-ആം നൂറ്റാണ്ടിലാണ് തന്ത്രി ആദ്യമായി രംഗ പ്രവേശം ചെയ്യുന്നത്.
ഈ തന്ത്രിയെ പിരിച്ചു വിട്ടിരുന്നു. പിന്നീട് 18 ആം നൂറ്റാണ്ടിൽ തിരിച്ചെടുത്തു. തന്ത്രിക്ക് പ്രാധാന്യമില്ലാത്ത ക്ഷേത്രമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം. ഗുരുവായൂരിൽ ഉള്ള പ്രാധാന്യം തന്ത്രിക്ക് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലില്ല. ആറു നിലവറകൾ എന്നായിരുന്നു ആദ്യ നിഗമനം. പിന്നീട് മൂന്നെണ്ണം കൂടി കണ്ടുപിടിച്ചു. ആറു നിലവറകൾ എന്നത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ഒമ്പത് നിലവറകൾ എന്നായി മാറിയിട്ടുണ്ട്. അതെല്ലാം തുറന്നു പരിശോധിക്കുകയും ചെയ്തിട്ടുണ്ട്.
ഭാരതക്കോൺ നിലവറ മുകളിൽ ഇരുന്നു മഹാഭാരതം വായിക്കുമായിരുന്നു. പിന്നീട് അത് രാമായണ പാരായണമായി മാറി. നിലവറകളിലെ കണക്കെടുപ്പ് അത് എപ്പോഴും സുതാര്യമായ മട്ടിൽ പൂർത്തിയാക്കേണ്ടതുണ്ട് എന്നും ക്ഷേത്രവുമായി ബന്ധമുള്ളവർ ചൂണ്ടിക്കാട്ടുന്നു.
കണക്കെടുപ്പ് എല്ലാം പൂർത്തിയായാൽ ഇത്ര സ്വത്ത്, അല്ലെങ്കിൽ ധനം എന്നതിന് രേഖയുണ്ട്. അത് ഒരിക്കലും മോഷണം പോകില്ല. അല്ലെങ്കിൽ മോഷണം പോകുക എളുപ്പമല്ല. അതാണ് കണക്കെടുപ്പിനെ എല്ലാവരും സ്വാഗതം ചെയ്യുന്നത്. നിലവിലെ ക്ഷേത്ര സ്വത്തുക്കളെ സംബന്ധിച്ച് ക്ഷേത്രരേഖകളിൽ സുതാര്യതയില്ല. അവിടുത്തെ കണക്ക് ബുക്കിൽ പേജുകളിൽ കൃത്രിമം നടന്നിട്ടുണ്ട് എന്നാണു സൂചന.
പല പേജുകളും കീറിപ്പറഞ്ഞ നിലയിലാണ്. മാറ്റിയെഴുത്തുകളും നടന്നിട്ടുണ്ട്. ഇതാണ് സുതാര്യമായ പൂർണ്ണ കണക്കെടുപ്പിലെക്ക് പോകണം എന്ന് കോടതി നിർദ്ദേശിക്കാനും നിലവറകളിലെ ധനം എണ്ണിത്തിട്ടപ്പെടുത്താനും ഇടയായത്. അതിൽ ഇനി തുറക്കാനുള്ള നിലവറയാണ്ഭാരതക്കോൺ നിലവറ.
അതും കൂടി തുറക്കുകയും കണക്കുകൾ എണ്ണിത്തിട്ടപ്പെടുത്തി സൂക്ഷിക്കുകയും വേണം. കാരണം അത് ഭഗവാന്റെ സ്വത്താണ്. ബി നിലവറ തുറക്കുന്ന കാര്യത്തിൽ രാജകുടുംബത്തിൽ നിന്നും എതിർപ്പ് ഉയരേണ്ട കാര്യമില്ല. കാരണം ബി നിലവറ മുൻപ് തുറന്ന കാര്യം രാജകുടുംബത്തിനു അറിയാം എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.