എകെ 47 സ്റ്റംപാക്കി കാശ്മീരില്‍ ഭീകരരുടെ ക്രിക്കറ്റ് കളി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അഞ്ച് ഭീകരരാണ് ഇത്തരത്തില്‍ എകെ 47 സ്റ്റംപാക്കി ക്രിക്കറ്റ് കളിക്കുന്നത്.
കൂടാതെ ക്രിക്കറ്റ് കളിക്കുന്നവരുടെ തോളില്‍ തോക്കുകള്‍ തൂക്കിയിട്ടിരിക്കുന്നതും കാണാം. ഇവര്‍ ഏതു ഭീകരവാദി ഗ്രൂപ്പില്‍ പെട്ടവരാണെന്ന് ഇതുവരെ ഒരറിവും ലഭിച്ചിട്ടില്ല.
ഈ വീഡിയോ ദക്ഷിണ കാശ്മീരില്‍ നിന്നും എടുത്തതാണെന്ന് കരുതപ്പെടുന്നു. ഒരു ഇംഗ്ലീഷ് വാര്‍ത്താ ചാനലാണ് ഈ വീഡിയോ പുറത്തുവിട്ടത്.