മയക്കുമരുന്നു കടത്തി; ഇന്ത്യന്‍ വംശജനെ തൂക്കികൊന്നു

0
109


മയക്കുമരുന്നു കടത്ത് കേസില്‍ പിടിയിലായ ഇന്ത്യന്‍ വംശജനെ സിംഗപ്പൂരില്‍ തൂക്കിക്കൊന്നു. പ്രഭാകരന്‍ ശ്രീവിജയന്‍ എന്ന 29 കാരനെയാണ് തൂക്കിക്കൊന്നത്. സിംഗപ്പൂരിലേക്ക് 22.24 ഗ്രാം ഡയമോഫിന്‍ കടത്തിയ കേസിലാണ് വധശിക്ഷ.

ഇന്ന് പുലര്‍ച്ചെ സിംഗപ്പൂരിലെ ചാംഗി പ്രസണ്‍ കോംപ്‌ളസില്‍ വെച്ചാണ് വധശിക്ഷ നടപ്പാക്കിയതെന്ന് സെന്‍ട്രല്‍ നര്‍ക്കോട്ടിക് ബ്യൂറോ അറിയിച്ചു. ശ്രീവിജയനെ വധശിക്ഷക്ക് വിധിച്ചത് 2014 ലാണ്.

2012 ല്‍ പെനിന്‍സുലാര്‍ മലേഷ്യയിലേക്ക് കടക്കാന്‍ ശ്രമിക്കവെ വുഡ്‌ലാന്‍ഡ്‌സ് ചെക്ക് പോസ്റ്റില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലായത്. ശ്രീവിജയന്‍ ഓടിച്ചിരുന്ന വാഹനത്തില്‍ നിന്ന് രണ്ടു പാക്കറ്റ് മയക്കുമരുന്ന് പിടിച്ചെടുക്കുകയായിരുന്നു.

സിംഗപ്പൂരില്‍ മരുന്ന് ദുരുപയോഗം തടയുന്ന നിയമപ്രകാരം 15 ഗ്രാമോ അതില്‍ കൂടുതലോ ഡയമോഫിന്‍ കടത്തിയാല്‍ അത് വധശിക്ഷ വിധിക്കാവുന്ന കുറ്റമാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here