മല്യയെ കോടതിയിൽ ഹാജരാക്കൂ, ശിക്ഷ വിധിക്കാം: സുപ്രീം കോടതി

0
112


വായ്പ തിരിച്ചടക്കാതെ ഇന്ത്യയിൽ നിന്നും മുങ്ങിയ വ്യവസായി വിജയ് മല്യയെ കോടതിയിൽ ഹാജരാക്കാതെ ശിക്ഷ വിധിക്കാനാകില്ലെന്ന് സുപ്രീം കോടതി. മല്യയെ ഹാജരാക്കാൻ കേന്ദ്ര സർക്കാരിന് കർശന നിർദേശവും നൽകി കോടതി.

9000 കോടി രൂപ ഇന്ത്യയിലെ ബാങ്കുകളിൽനിന്നും വായ്പ എടുത്ത് ലണ്ടനിലേയ്ക്ക് മുങ്ങുകയായിരുന്നു മല്യ. ലണ്ടനിലുള്ള മല്യയെ അടുത്ത വർഷം ഇന്ത്യയിൽ എത്തിക്കുമെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ കോടതിയെ അറിയിച്ചു. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ കണ്ട് മല്യയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിന്നീട് നടപടികൾ ഒന്നും തന്നെ ഉണ്ടായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here