മോദി മറ്റൊരു ഗാന്ധിയെന്ന് കേന്ദ്ര മന്ത്രി

0
122

പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റൊരു മഹാത്മാ ഗാന്ധിയാണെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശർമ്മ. സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിജിയുടെ പങ്ക് ചർച്ച ചെയ്തുള്ള സദസിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. ഗാന്ധിജിക്കു ശേഷം തലമുറകളെ പ്രചോദിപ്പിച്ച മറ്റൊരു ഗാന്ധിയാണ് നരേന്ദ്ര മോദി. ഉപ്പു സത്യഗ്രഹത്തിൽ ഉപ്പ് കുറുക്കിയെടുത്ത ഗാന്ധിജി തലമുകൾക്ക് ആവേശം പകർന്നെും നിലവിൽ മോദി ചെയ്യുന്നത് അതാണെന്നും മന്ത്രി പറഞ്ഞു. ഗാന്ധിജിയുടെ സ്വപ്‌നങ്ങൾ സാക്ഷാൽക്കരിക്കുകയാണ് മോഡിയുടെ ആഗ്രഹം. ലോകം മുഴുക്കെ അദ്ദേഹത്തിന്റെ ചിന്തകളും സ്വപ്‌നങ്ങളും പ്രചരിപ്പിക്കാൻ സാംസ്‌കാരിക മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് മഹേഷ് ശർമ്മ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here