യു.പി നിയമസഭയിലെ വെളുത്തപൊടി ‘സ്‌ഫോടക വസ്തു’ തന്നെ

0
88

ഉത്തര്‍പ്രദേശ് നിയമസഭയില്‍ നിന്ന് കഴിഞ്ഞ ദിവസം സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ വെളുത്ത പൊടി സ്‌ഫോടക വസ്തുവാണെന്നു സ്ഥിതീകരിച്ചു. പെന്റാഎറിട്രിട്ടോള്‍ ടെട്രാനൈട്രേറ്റ് എന്ന വസ്തുവാണ് നിയമസഭയില്‍ നിന്ന് കണ്ടെത്തിയത്.

പ്രത്യേക ഒരു നിറം ഇല്ലാത്ത ഈ രാസവസ്തു ഉയര്‍ന്ന സ്‌ഫോടനശേഷിയുള്ള പദാര്‍ത്ഥമാണെന്ന് വിദഗ്ധര്‍ പറഞ്ഞു. കഴിഞ്ഞ 12 നാണ് പ്രതിപക്ഷനേതാവ് റാം ഗോപാല്‍ ചൗധരിയുടെ സീറ്റിനടുത്തുനിന്ന് വെളുത്ത പൊടി കണ്ടെത്തിയത്. 60 ഗ്രാം ഉണ്ടായിരുന്ന പൊടിയാണ് ബുധനാഴ്ച സുരക്ഷാ പരിശോധനക്കിടെ ഡോഗ് സ്‌കോഡ് കണ്ടെത്തിയത്.

എന്‍.ഐ.എ കേസില്‍ അന്വേഷണം നടത്തുമെന്ന് യോഗി ആദിത്യ നാദ് അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് സുരക്ഷ മുന്‍നിര്‍ത്തി നിയമസഭക്കുള്ളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുതെന്നും യോഗി ആദിത്യ നാഥ് നിയമസഭാംഗങ്ങളോട് ആവശ്യപ്പെട്ടിട്ടു.

നിയമസഭയില്‍ എങ്ങനെ സ്‌ഫോടന പദാര്‍ഥം വന്നു എന്നതിനെ കുറിച്ച് വളരെ പെട്ടന്ന് അന്വോഷണം നടത്തണമെന്ന് സമാജ്‌വാദി പാര്‍ട്ടി ആവശ്യപ്പെട്ടു. നിയമസഭ പോലും സുരക്ഷിതമല്ലെങ്കില്‍ ഉത്തര്‍പ്രദേശന്റെ സുരക്ഷിതത്വം എങ്ങനെ സാധിക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് രാജേന്ദ്ര ചൗധരി സഭയില്‍ ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here