നഴ്സുമാര്‍ക്ക് സുപ്രീം കോടതി നിര്‍ദേശിച്ച ശമ്പളം ലഭ്യമാക്കാണമെന്ന് ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണം. കൂടാതെ ശമ്പളം വര്‍ധിപ്പിക്കാന്‍ മാനേജ്മെന്റുകളോട് സര്‍ക്കാര്‍ നിര്‍ദേശിക്കണമെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, നഴ്സുമാരുടെ സമരം പിണറായി സര്‍ക്കാരിന്റെ അന്ത്യമാകുമെന്ന് ആര്‍എസ്പി നേതാവ് ഷിബുബേബി ജോണ്‍ പറഞ്ഞു. മാനേജ്മെന്റുകള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഷിബു ബേബി ജോണ്‍ കൊല്ലത്ത് പറഞ്ഞു.