മത സ്പർധ വളർത്തുന്ന തരത്തിൽ പ്രസ്താവന നടത്തിയെന്ന പരാതിയിൽ മുൻ ഡിജിപി ടി.പി. സെൻകുമാറിനെതിരെ കേസെടുക്കും. ഇത് സംബന്ധിച്ച നിയമോപദേശം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ക്രൈംബ്രാഞ്ച് എഡിജിപിക്ക് നൽകി.
നേരത്തെ സെൻകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്യാമെന്ന് പോലീസ് ആസ്ഥാനത്തെ ലീഗൽ ഓഫീസർ സംസ്ഥാന പോലീസ് മേധാവിക്ക് നിയമോപദേശം നൽകിയിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെകൂടി നിയമോപദേശം ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കും.
ലൗജിഹാദ് യാഥാർത്ഥ്യമാണെന്ന പരാമർശത്തിന്റെ പേരിലാണ് സെൻകുമാറിനെതിരെ പരാതി നൽകിയിരിക്കുന്നത്. നൂറുകുട്ടികൾ ജനിക്കുന്നതിൽ 42 പേർ മുസ്ലിം വിഭാഗക്കാരാണെന്ന സെൻകുമാറിന്റെ പരാമർശവും വിവാദമായിരുന്നു. സിവിൽ സർവീസിൽനിന്നും വിരമിച്ച ശേഷമാണ് സെൻകുമാറിന്റെ വിവാദ പ്രസ്താവന.